ബത്തേരി: ബത്തേരി രൂപത ദിനാഘോഷം, ബിഷപ് ജോസഫ് മാര്‍ തോമസിന്റെ നാമഹേതുക തിരുനാള്‍ ആഘോഷം, പൂന ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസിനു സ്വീകരണം, എംസിഎ സഭാതല സെന്റ് തോമസ് ദിനാഘോഷം എന്നിവ രൂപത ആസ്ഥാനത്തു നടത്തി. സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തിലായിരുന്നു ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസിനു സ്വീകരണം. തുടര്‍ന്ന് കത്തീഡ്രലില്‍ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. രൂപതാദിനാഘോഷം, എംസിഎ സഭാതല സെന്റ് തോമസ് ദിനാഘോഷം, അനുമോദന സമ്മേളനം എന്നിവ ശ്രേയസ് ഹാളില്‍ നടന്നു. ഡോ. ജോസഫ് മാര്‍ തോമസ്, പൂന രൂപതാധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, എംസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഏബ്രഹാം പൊട്ടയാനി എന്നിവര്‍ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു.
അനുമോദന സമ്മേളനത്തില്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. യേശുവിന്റെ ശിഷ്യന്‍മാര്‍ മനുഷ്യാവകാശ സംരക്ഷകരും മനുഷ്യസ്‌നേഹികളും രക്തസാക്ഷികളുമായിരുന്നുവെന്നും വിശുദ്ധ തോമാശ്ലീഹാ അവരില്‍ പ്രധാനിയാണെന്നും ബിഷപ് പറഞ്ഞു. ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ് അനുഗ്രഹപ്രഭാഷണവും രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ കീഴ്പ്പള്ളി ആമുഖപ്രഭാഷണവും നടത്തി. മദര്‍ ലിന്‍ തെരേസ ഡിഎം, എംസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഏബ്രഹാം പൊട്ടയാനി, ഫാ. ചാക്കോ വെള്ളച്ചാലില്‍, ദീപിക കോഴിക്കോട് യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. ജേക്കബ്(ഷെറിന്‍) പുത്തന്‍പുരയക്കല്‍, സിസ്റ്റര്‍ അല്‍ഫോന്‍സ് ഡി.എം പ്രസംഗിച്ചു.
ഫാ. ജോണ്‍ കയത്തിങ്കല്‍, ഫാ. ജോണ്‍ എസ് നെടുവിള, ഫാ. ജോസഫ് കണ്ണന്‍കുളം എന്നിവര്‍ക്ക് ശ്രേഷ്ഠപുരേഹിത പുരസ്‌കാരവും മദര്‍ തേജസ് എസ്.കെ, സിസ്റ്റര്‍ അല്‍ഫോന്‍സ് ഡിഎം എന്നിവര്‍ ക്ക് ശ്രേഷ് സന്യസ്ത പുരസ്‌കാരവും സമ്മാനിച്ചു. ഷാജി തോമസ് കൊയിലേരി, ജോണ്‍ കളിയിക്കല്‍, വത്സ ജോസ് മൂലജാവ് എന്നിവര്‍ക്ക് സഭാതാര പുരസ്‌കാരവും സ്‌കറിയ കിനാല്‍ തോപ്പില്‍ നിലമ്പൂര്‍, ലില്ലി ഏലിയാസ് കല്ലിച്ചാല്‍ എന്നിവര്‍ക്ക് ജനസേവന പുരസ്‌കാരവും അന്‍ജിത റെജി പുല്‍പ്പള്ളിക്ക് യുവജനതാര പുരസ്‌കാരവും ബിഷപ്പുമാര്‍ സമ്മാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *