Follow Us On

17

June

2025

Tuesday

ശ്രേയസ് പുരസ്‌കാരം പിഎം ജോയിക്ക് സമ്മാനിച്ചു

ശ്രേയസ് പുരസ്‌കാരം പിഎം  ജോയിക്ക് സമ്മാനിച്ചു

സുല്‍ത്താന്‍ ബത്തേരി: മലങ്കര കത്തോലിക്കാ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ ഈ വര്‍ഷത്തെ സിറിള്‍ മാര്‍ ബസേലിയോസ് കാതോലിക്കോസ് ശ്രേയസ്-2024, ഗ്രാമീണ്‍ ശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സാമൂഹിക, കാര്‍ഷിക, സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ കണക്കിലെടുത്ത് പി.എം. ജോയി പുളിയംമാക്കലിനാണ് ശ്രേയസ്-2024 പുരസ്‌കാരം.

‘കര്‍ഷക മിത്രം’ ചെയര്‍മാനായ ജോയി, കാര്‍ഷിക പുരോഗമന സമിതിയുടെ അമരക്കാരനാണ്. നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേയസ് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, നീലഗിരി മേഖലകളിലെ പ്രവര്‍ത്തകരായ സാജന്‍ വര്‍ഗീസ്(സോണല്‍ മാനേജര്‍, കണ്ണൂര്‍, കാസര്‍ഗോഡ്), മേഖലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ഇ.പി.കുര്യാക്കോസ്(നീലഗിരി), കെ.ഒ. ഷാന്‍സന്‍(പുല്‍പ്പള്ളി), പ്രമീള വിജയന്‍(മാനന്തവാടി), ലിസി റെജി(കോഴിക്കോട്), കോ ഓര്‍ഡിനേറ്റര്‍മാരായ ബിനി തോമസ്(പുല്‍പ്പള്ളി), ഷാജി മാത്യു(കണ്ണൂര്‍), വി.വി. നളിനാക്ഷന്‍(കാസര്‍ഗോഡ്), ടിന്റോ മാത്യു(കണ്ണൂര്‍) എന്നിവര്‍ക്കാണ് ഗ്രാമീണ്‍ ശക്തി അവാര്‍ഡ്.

സാമൂഹിക പുനര്‍നിര്‍മാണ രംഗത്തെ പ്രവര്‍ത്തനമാണ് ഇവരെ പുരസ്‌കാരത്തിനു അര്‍ഹരാക്കിയത്. ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡേവിഡ് ആലിങ്കല്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് പുരസ്‌കാര വിതരണം നിര്‍വഹിച്ചു. മലങ്കര കത്തോലിക്കാ സഭ പൂന രൂപത ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ്, ശ്രേയസ് പ്രസിഡന്റ് മോണ്‍.സെബാസ്റ്റ്യന്‍ കീപ്പള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?