Follow Us On

23

November

2024

Saturday

എംഎസ്എംഐ ജീവധാര കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു

എംഎസ്എംഐ ജീവധാര  കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു

കോഴിക്കോട്/ചെമ്പ്ര: എംഎസ്എംഐ സന്യാസിനിസഭയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചെമ്പ്രയില്‍ ജീവധാര കൗണ്‍സലിംഗ് & സൈക്കോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്നു മോചനം നേടാനും കൗണ്‍സിലിങ്ങിലൂടെ വികാരങ്ങളെയും ചിന്തകളെയും പെരുമാറ്റങ്ങളെയും മനസിലാക്കി മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായകരമായ സേവനങ്ങളാണ് ഈ സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലി കൗണ്‍സലിംഗ് & പേരന്റിംഗ്, പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, ഹ്യൂമര്‍ തെറാപ്പി, ആങ്‌സൈറ്റി & സ്‌ട്രെസ് മാനേജ്‌മെന്റ്, കൗണ്‍സലിംഗ് & സൈക്കോതെറാപ്പി, കപ്പിള്‍ തെറാപ്പി, ഇഎംഡിആര്‍ തെറാപ്പി, ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്ക്, സൈക്കോളജിക്കല്‍ അസസ്‌മെന്റ് & സ്റ്റഡി മെതേഡ്‌സ്, എക്‌സാം ഫിയര്‍ മാനേജ്‌മെന്റ്, സിബിറ്റി ടെക്‌നിക്ക്‌സ്, ഡിബിറ്റി തെറാപ്പി, മൈന്‍ഡ്ഫുള്‍നെസ് ടെക്‌നിക്ക്‌സ്, കരിയര്‍ കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

എംഎസ്എംഐ സന്യാസിനിസഭയുടെ സുപ്പീരിയര്‍ ജനറലിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തല്‍ വിദഗ്ധരായ സൈക്കോളജിറ്റ്‌സിന്റെയും സൈക്കാട്രിസ്റ്റുകളുടെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൗണ്‍സലിംഗ് നല്‍കുന്നവരുടെയും സൈക്കോതെറാപ്പി ചെയ്യുന്ന വിദഗ്ധരുടെയും സേവനങ്ങള്‍ ലഭ്യമാണ്. ജീവിതക്രമത്തില്‍ വളരെവേഗമുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം നിരവധി വെല്ലുവിളികള്‍ നേരിടുന്ന മനസുകള്‍ക്ക് മനഃശാസ്ത്രപരമായ കൗണ്‍സിലിങ്ങിലൂടെ അനുദിന ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുവാനും, മനസുതുറന്ന് വിശ്വസിക്കുവാന്‍ സാധിക്കുന്ന, മുന്‍വിധി കൂടാതെ കേള്‍ക്കുവാന്‍ സന്നദ്ധതയുള്ള ഒരാളോട് സംസാരിക്കാനും ഇവിടെ അവസരം ഒരുക്കുന്നു.

മാനസികമായി വിഷമിക്കുന്നവര്‍ക്ക് മടികൂടാതെ അതിന് പരിഹാരം കണ്ടെത്തുവാന്‍ ഈ സംരംഭത്തിലൂടെ ആത്മീയമേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച് എംഎസ്എംഐ സന്യാസിനിസമൂഹം അവസരമൊരുക്കയാണ്. നല്ല കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുവാന്‍, വിവാഹത്തിനുമുമ്പ് മാനസികമായി ഒരുങ്ങുവാന്‍, അമിതമായ ഉത്ക്കണ്ഠയും, പിരിമുറുക്കവും ഉറക്കം കെടുത്തുമ്പോള്‍, കുറ്റബോധവും നിരാശയും മനസ്സിനെ ഭാരപ്പെടുത്തുമ്പോള്‍, ആരും മനസിലാക്കുന്നില്ല എന്ന് കരുതുമ്പോ ള്‍, ദുശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍, ഏകാഗ്രത നഷ്ടപ്പെടുമ്പോള്‍, ഭയത്തിന് അടിമപ്പെടുമ്പോള്‍, ഇനിയെന്തു ചെയ്യണമെന്ന് ആശങ്കപ്പെടുമ്പോ ള്‍, നിരാശയില്‍ മനസ് വേദനിക്കുമ്പോ ള്‍, ആശ്വാസകേന്ദ്രമായി ജീവധാര കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു.

ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎസ്എംഐ ജീവധാര കൗ ണ്‍സിലിംഗ് സെന്റര്‍ പ്രസിഡന്റ് മദര്‍ എല്‍സി വടക്കേമുറി സ്വാഗതം ആശംസിച്ചു. പെരുവണ്ണാമൂഴി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ദാസ്, കോഴിക്കോട് മേരിമാതാ എംഎസ്എംഐ പ്രൊവിന്‍സ് സുപ്പീരിയര്‍ സിസ്റ്റര്‍ സോജ ജോണ്‍, കുളത്തുവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസ് കെ.പി, നുസറത്ത് ടീച്ചര്‍, ജോല്‍സന അഗസ്റ്റിന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റോസ് വരകില്‍ എംഎസ്എംഐ നന്ദി പ്രകാശിപ്പിച്ചു.

Dr. Sr. Praseena MSMI (PhD in Clinical Counseling Psychology)
Mob : 8921915473

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?