Follow Us On

27

December

2024

Friday

ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക

ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം ദൈവാശ്രയബോധത്തിന് ഉത്തമ മാതൃക
തിരുവനന്തപുരം: ദൈവത്തില്‍ ആശ്രയിക്കുന്നതിനും ദൈവത്തെ മുറുകെ പിടിക്കുന്നതിനും പ്രചോദനവും മാതൃകയുമാണ് ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതമെന്ന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കതോലിക്ക ബാവ. ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.  മൂല്യവ്യവസ്ഥിതികള്‍ മാറിമറിയുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തെ അന്വേഷിക്കുവാനും പിന്‍ചൊല്ലുവാനും ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു.
വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 15 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന്  സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് കുര്‍ബാനയും കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനയും നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചുവരെ വിവിധ സന്യാസ സമൂഹങ്ങളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കബറില്‍ അഖണ്ഡ പ്രാര്‍ത്ഥന നടക്കും.
ജൂലൈ 14 ന് വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും. സമാപന ദിവസമായ ജൂലൈ 15 ന് ആഘോഷമായ സമൂഹബലിക്ക്  കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഈ വര്‍ഷത്തെ ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയിരിക്കും.
2024 മാര്‍ച്ച് 14 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസിന്റെ വിശുദ്ധ നാമകരണ നടപടികളുടെ ഭാഗമായി ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ ഓര്‍മപ്പെരുന്നാളാണിത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?