Follow Us On

08

September

2024

Sunday

വിശുദ്ധിയുടെ വഴിയിലെ അപൂര്‍വ സഹോദരങ്ങള്‍

വിശുദ്ധിയുടെ വഴിയിലെ അപൂര്‍വ സഹോദരങ്ങള്‍

കുളത്തുവയല്‍: ഫാ. ആര്‍മണ്ട് മാധവത്ത് മലബാറില്‍നിന്നുള്ള ആദ്യ ദൈവദാസനായി ഉയര്‍ത്തപ്പെടുമ്പോള്‍ കേരളത്തില്‍ കരിസ്മാറ്റിക് നവീകരണത്തിന് അടിസ്ഥാനമിട്ട മറ്റൊരു വൈദികന്‍ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യം. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ എംഎസ്എംഐ സഭാ സ്ഥാപകനുമായ മോണ്‍. സി.ജെ വര്‍ക്കിയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ഫാ. ആര്‍മണ്ട് മാധവത്ത്. പ്രായത്തില്‍ ജ്യേഷ്ഠന്‍ മോണ്‍. സി.ജെ വര്‍ക്കിയാണ്.

ഇരുവരും കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്നത് ഒരുമിച്ചായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. 1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ഫാ. ആര്‍മണ്ട് മാധവത്തും മോണ്‍. സി.ജെ വര്‍ക്കിയും ഒരുമിച്ച് പങ്കെടുത്തു. ഫാ. ആര്‍മണ്ട് മാധവത്ത് കൂടെക്കൂടെ കുളത്തുവയലിലെത്തി മോണ്‍. സി.ജെ വര്‍ക്കിയച്ചനെ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിച്ച് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നുവെന്ന് എംഎസ്എംഐ സന്യാസസഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറല്‍ മദര്‍ മാര്‍ഗരറ്റ് എംഎസ്എംഐ പറഞ്ഞു. ആര്‍മണ്ട് അച്ചന്‍ ഒന്നും രണ്ടും ദിവസങ്ങള്‍ വര്‍ക്കിയച്ചനോടൊപ്പം കുളത്തുവയലില്‍ താമസിക്കുകയും ഇരുവരും ഒരുമിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. വര്‍ക്കിയച്ചന്‍ ആര്‍മണ്ട് അച്ചനെ കാണാന്‍ പോകുന്നതും പതിവായിരുന്നു.

”സഹോദരങ്ങള്‍ തമ്മില്‍ വലിയ സ്‌നേഹവും അടുപ്പവുമായിരുന്നു. അതിലുപരി അവര്‍ ആത്മീയ സുഹൃത്തുക്കളായിരുന്നു;” വര്‍ക്കിയച്ചന്റെ ജ്യേഷ്ഠന്റെ മകന്റെ മകനും കേരള ബാങ്ക് ഡയറക്ടറുമായ കെ.ജെ ഫിലിപ്പ് കുഴികുളം പറഞ്ഞു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?