ഇന്ത്യാനപ്പോലീസ്/യുഎസ്എ: മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ നേതൃത്വത്തില്‍ ലൂക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ യുഎസിലെ ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ് സമാപിച്ചു. ലാഭം, വിജയം , നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ സ്വയംസമര്‍പ്പണത്തിനും കൃതജ്ഞതയ്ക്കും അവിടെ സ്ഥാനം ലഭിയ്ക്കുകയില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. സ്വന്തം നേട്ടത്തിന് വേണ്ടിയുള്ള നെട്ടോട്ടം ക്രമേണ മടുപ്പുളവാക്കുകയും ഉള്‍വലിയലിലേക്കും കൂടുതല്‍ സ്വയം കേന്ദ്രീകൃതജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും. ദിവ്യകാരുണ്യത്തിലേക്ക് തിരിയുന്ന മാനസാന്തരമാണ് താന്‍ ഈ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി കര്‍ദിനാള്‍ ടാഗ്ലെ വ്യക്തമാക്കി.
നിരവധി കര്‍ദിനാള്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും പുറമെ 1600 വൈദികരും സമാപനദിവ്യബലിയില്‍ സഹകാര്‍മികരായി. 1236 സന്യാസിനിമാരും ദിവ്യബലിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലും പോയി സുവിശേഷം പ്രസംഗിക്കുക എന്ന ‘ഗ്രേറ്റ് കമ്മീഷന്‍’ നല്‍കിയാണ് പ്രമുഖ പ്രഭാഷകര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്ത 60,000ത്തോളം വരുന്ന വിശ്വാസികളെ അയച്ചത്.
സഭക്ക് വേണ്ടത് ഒരു പുതിയ പന്തക്കുസ്തയാണെന്ന് സമാപന ദിവ്യബലിക്ക് മുന്‍പായി നടത്തിയ പ്രസംഗത്തില്‍ മദര്‍ അഡേല ഗാലിന്‍ഡോ പറഞ്ഞു. യേശുവിന്റെ മറിയത്തിന്റെയും തുളയ്ക്കപ്പെട്ട ഹൃദയങ്ങളുടെ സേവകര്‍ എന്ന പേരിലുള്ള സന്യാസിനിസഭയുടെ സ്ഥാപകയാണ് മദര്‍ അഡേല. സുവിശേഷത്തിന്റെ സന്ദേശത്തില്‍ വെള്ളം ചേര്‍ക്കാതെ അത് വിശ്വസ്തതയോടെ പ്രഘോഷിക്കുവാന്‍ സഭക്ക് കടമയുണ്ടെന്ന് മദര്‍ കൂട്ടിച്ചേര്‍ത്തു. യേശുക്രിസ്തു മരിച്ചതിന്റെ 2000 ാം വാര്‍ഷികം ആഘോഷിക്കുന്ന 2033-ല്‍ അടുത്ത ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തണമെന്നാണ് യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആഗ്രഹിക്കുന്നതെന്ന് ദിവ്യകാരുണ്യ പുനരുദ്ധാരണത്തിന് മുന്നറ്റത്തിന് നേതൃത്വം നല്‍കിയ ബിഷപ് ആന്‍ഡ്രൂ കോസന്‍സ് ദിവ്യബലിക്ക് ശേഷം പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *