Follow Us On

18

June

2025

Wednesday

കോട്ടപ്പുറം രൂപതയിലെ സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം

കോട്ടപ്പുറം  രൂപതയിലെ സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം
കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും (കിഡ്‌സ്) ബിസിസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  കോട്ടപ്പുറം  രൂപതതല സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം നടത്തി.  രൂപതയിലെ വിവിധ ഇടവകകളിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനം കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷത വഹിച്ചു.
കോട്ടപ്പുറം രൂപതാ ബിസിസി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ നിമേഷ് കട്ടാശേരി, ജോയ് ഗോതുരുത്ത്, ബാബു തണ്ണിക്കോട്, കെഎല്‍എം സംസ്ഥാന അസി. ഡയറക്ടര്‍ ജോസഫ് ജൂഡ്, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറം പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ്, സോഷ്യല്‍ മിനിസ്ട്രി കോ-ഓര്‍ഡിനേറ്റര്‍ ജോയി കല്ലറക്കല്‍, കിഡ്‌സ് അസി. ഡയറക്ടര്‍ ഫാ. എബ്‌നേസര്‍ ആന്റണി കാട്ടിപ്പറമ്പില്‍, കിഡ്‌സ് കോ-ഓഡിനേറ്റര്‍ ഗ്രേസി ജോയ് നന്ദിയും എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ബിയോണ്‍ തോമസ് കോണത്ത്, ഫാ. ഷിബിന്‍ കൂളിയത്ത്, ഫാ. നിവിന്‍ കളരിത്തറ, ഫാ. അജയ് കളരിത്തറ, മീഡിയ കോഡിനേറ്റര്‍ ഫാ. ലിജോ താനിപ്പിള്ളി, ഫാ. ബിജു തേങ്ങാപ്പുരക്കല്‍, കോട്ടപ്പുറം രൂപത പിആര്‍ഒ ഫാ. ആന്‍സ് ഇലഞ്ഞിക്കല്‍, അരുണ്‍ പത്മനാഭന്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ബി.എ മ്യൂസിക്കില്‍ സെക്കന്റ് റാങ്ക് കരസ്ഥമാക്കിയ  ഡയാന എം. എസിനെ യോഗത്തില്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?