കണ്ണൂര്‍: പാരീസില്‍ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ ക്രൈസ്തവ അവഹേളനത്തിനെതിരെ കെസിവൈഎം അരീക്കമല യൂണിറ്റ് പ്രതിഷേധജ്വാല തെളിച്ചു.
യേശുവിനെയും അന്ത്യ അത്താഴസ്മരണയെയും അവഹേളിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോടും ഒളിമ്പിക്സ് അധികാരികളോടും കെസിവൈഎം ആവശ്യപ്പെട്ടു.
വികാരി ഫാ. ജോസഫ് പുതുമന ആദ്യ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലന് കാവുംപുറം നേതൃത്വം നല്കി. ഇടവകയിലെ എല്ലാ സംഘടനകളും പ്രതിഷേധജ്വാല യില്‍ പങ്കുചേര്‍ന്നു.
Leave a Comment
Your email address will not be published. Required fields are marked with *