പാരിസ്: പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഈ ഒളിമ്പിക്‌സിന് നല്‍കിവരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ച് ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. നേരത്തെ ഒളിമ്പിക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കത്തോലിക്ക വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള അവസാന അത്താഴത്തിന്റെ പരിഹാസരൂപേണയുള്ള ചിത്രീകരണത്തിനെതിരെ മസ്‌ക് രംഗത്ത് വന്നിരുന്നു.
പ്രകൃതിവിരുദ്ധ ലൈംഗികാഭിമുഖ്യം പുലര്‍ത്തുന്ന എല്‍ജിബിറ്റി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന (വോക്ക്)പരിപാടിയായി ഒളിമ്പിക്‌സ് വേദി മാറ്റിയിരിക്കുകയാണെന്ന ആരോപണത്തോടെയാണ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഒളിമ്പിക്‌സിന് നല്‍കി വരുന്ന എല്ലാ സാമ്പത്തികസഹായങ്ങളും നിര്‍ത്തുകയാണെന്നും മസ്‌ക് പ്രഖ്യാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *