Follow Us On

01

July

2025

Tuesday

ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന മറിയത്തിന്റെ ചിത്രത്തെക്കുറിച്ച് പാപ്പ പറഞ്ഞത്…

ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന മറിയത്തിന്റെ ചിത്രത്തെക്കുറിച്ച് പാപ്പ പറഞ്ഞത്…

വത്തിക്കാന്‍ സിറ്റി: ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിക്കുന്ന പുരാതനമായ സാലസ് പോപ്പുലി റൊമാനി ചിത്രത്തില്‍ ക്രൈസ്തവികമായ അര്‍ത്ഥത്തില്‍ ദൈവകൃപയുടെ പൂര്‍ണത പ്രകടമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതവിശ്വാസവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യത്തിന്റെയോ മാന്ത്രികതയുടെയോ തലത്തില്‍ നിന്നുപരിയായി ദൈവകൃപ മറിയത്തില്‍ പൂര്‍ണതയില്‍  പ്രകടമാണെന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുക്കര്‍മങ്ങളുടെ മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

ഭൂമിയിലേക്ക് വിതറുന്ന മഞ്ഞിന്റെ മനോഹാരിത കണ്ണുകളെ അതിശയിപ്പിക്കുകയും മനസിനെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നതാണെന്ന്  പ്രഭാഷകന്‍ 43:18 -ല്‍ പറയുന്നു. 1700 വര്‍ങ്ങള്‍ക്ക് റോമില്‍ മധ്യവേനല്‍ക്കാലത്ത് ഉണ്ടായ മഞ്ഞുവീഴ്ചപോലെ ദൈവകൃപ അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. വിശ്വാസ യാത്രയില്‍ ദൈവകൃപ അത്യാവശ്യമാണ്. അതിശയിക്കുവാനും അത്ഭുതപ്പെടുവാനുമുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടുത്തരുതെന്നും അത് നമ്മുടെ വിശ്വാസ അനുഭവങ്ങളുടെ ഭാഗമാണെന്നും പാപ്പ പറഞ്ഞു.

1700 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യവേനല്‍ക്കാലത്ത് മാതാവിന്റെ ഇടപെടലിലൂടെ നടന്ന മഞ്ഞു പെയ്ത്തിന്റെ ഓര്‍മയ്ക്കായി മഞ്ഞുമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സെന്റ് മേരി മേജര്‍ ബസിലിക്കയുടെ  സീലിംഗില്‍ നിന്ന് റോസ ഇതളുകള്‍ വിതറുന്ന ചടങ്ങും നടന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?