Follow Us On

23

December

2024

Monday

എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്

എങ്ങനെ അത്ഭുതപ്രവര്‍ത്തകരാകാം? പാപ്പാ ഫ്രാന്‍സിസ്

ജൂലൈമാസത്തെ ഇടവേളയ്ക്കു ശേഷം, പുനരാരംഭിച്ച പൊതുദര്‍ശന പരിപാടിയില്‍ ഫാന്‍സീസ് പാപ്പാ അത്ഭുതപ്രവര്‍കരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തി.  തന്റെ ശക്തിക്ക് അതീതമായ ചുമതലകള്‍ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ എല്ലാവരും സഭയും സ്വാഭാവികമായും ചോദിക്കും: ‘ഇതെങ്ങനെ സാധ്യമാകും? ‘എനിക്ക് ഈ സാഹചര്യത്തെ എങ്ങനെ നേരിടാനാകും?’. അത്തരം അവസരങ്ങളില്‍  ദൈവദൂതന്‍ പരിശുദ്ധ കന്യകയോട് പറഞ്ഞത് സ്വയം ആവര്‍ത്തിക്കുന്നത് നമുക്ക് സഹായകമാകും: ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’ (ലൂക്കാ 1:37).   നമുക്കും നമ്മുടെ ഹൃദയത്തില്‍ ഈ ആശ്വാസദായകമായ ഉറപ്പോടെ ഓരോ പ്രതിസന്ധികളെയും തരണംചെയ്യാം:  ‘ദൈവത്തിന് അസാധ്യമായി ഒന്നുമില്ല’. ഇത് വിശ്വസിച്ചാല്‍ നമ്മള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല.’ പാപ്പാ വ്യക്തമാക്കി.

തുടര്‍ന്ന്, മദ്ധ്യപൂര്‍വ്വദേശത്ത് തുടരുന്ന സംഘര്‍ഷാവസ്ഥയില്‍  പാപ്പാ   ആശങ്ക പ്രകടിപ്പിക്കുകയും സംഘര്‍ഷം വ്യാപിക്കാതിരിക്കാനും ഗാസയിലുള്‍പ്പടെ എല്ലായിടത്തും ഉടന്‍ വെടിനിറുത്തല്‍ ഉണ്ടാകുന്നതിനും വേണ്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  ഗാസയില്‍ മാനവിക  സാഹചര്യം വളരെ ഗുരുതരവും അസ്ഥിരവുമാണെന്ന് പാപ്പാ അനുസ്മരിച്ചു. സമാധാനത്തിനായുള്ള ആത്മാര്‍ത്ഥമായ അന്വേഷണം തര്‍ക്കങ്ങള്‍ക്ക് അവസാനം ഉണ്ടാക്കുന്നതിനും സ്‌നേഹം വിദ്വേഷത്തെ ജയിക്കുന്നതിനും മാപ്പേകല്‍ പ്രതികാരത്തെ നിരായുധീകരിക്കുന്നതിനും വേണ്ടി പാപ്പാ  പ്രാര്‍ത്ഥിക്കുകയും ചെയ്തു. യുദ്ധത്താല്‍ പരീക്ഷിക്കപ്പെടുന്ന  ജനവിഭാഗങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമാധാനം എത്രയും വേഗം കണ്ടെത്താന്‍ കഴിയട്ടെയെന്ന് പാപ്പാ പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്തു. പൊതുദര്‍ശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്യുകയുണ്ടായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?