വത്തിക്കാന്‍ സിറ്റി: എല്ലായ്‌പ്പോഴും സന്തോഷത്തോടും പ്രതീക്ഷയോടും കൂടി മുന്നോട്ട് പോകാനും നീതിയും സാഹോദര്യവും ഉറപ്പുവരുത്തുന്ന കൂടുതല്‍ മനോഹരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ തങ്ങളെത്തന്നെ പ്രതിജ്ഞാബദ്ധരാക്കാനും ഫ്രാന്‍സിസപാപ്പാ യുവജനങ്ങളോട്.
തുര്‍ക്കിയിലെ അനറ്റോലിയ അപ്പസ്‌തോലിക വികാരിയേറ്റിന്റെ കീഴിലുള്ള വിവിധ സമൂഹങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍, ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വേനലവധി കൂട്ടായ്മയില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പാ എഴുതിയ കത്തിലാണ് ഇങ്ങനെ പറയുന്നത്.
തുര്‍ക്കിയിലെ തെറിസ്‌ബോന്ധയില്‍ നടന്ന യുവജനങ്ങളുടെ വേനലവധി ക്യാംപില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. 2006, ഫെബ്രുവരി അഞ്ചാം തീയതി, ഫാ. അന്ദ്രേയ സന്തോരോ എന്ന വൈദികന്‍ രക്ഷതാക്ഷിത്വം വരിച്ച ഇടത്താണ് യുവജനങ്ങള്‍ തങ്ങളുടെ സംഗമവും സംഘടിപ്പിച്ചത്. ധ്യാനവും, പ്രാര്‍ത്ഥനയും, വിനോദകൂട്ടായ്മകളുമൊക്കെയായി നടന്ന ക്യാംപിനു നേതൃത്വം നല്‍കിയത് വികാരിയാത്തിന്റെ സഹായമെത്രാന്‍, മോണ്‍സിഞ്ഞോര്‍ അന്തുവാന്‍ ഇല്‍ജിത് ആയിരുന്നു. ക്യാമ്പില്‍ സംബന്ധിച്ച യുവജനങ്ങളെ അഭിസംബോധന ചെയ്തു ഫ്രാന്‍സിസ് പാപ്പാ അയച്ച സന്ദേശം ഏറെ ആവേശമുണര്‍ത്തിയതായി, മോണ്‍സിഞ്ഞോര്‍ പങ്കുവച്ചു.
പ്രാര്‍ത്ഥിക്കുവാനും, പരസ്പരം അറിയുന്നതിനും, പങ്കുവയ്ക്കുവാനുമായി ഒത്തുചേരുന്ന നിമിഷങ്ങള്‍ ഏറെ സന്തോഷകരമാണെന്നും പാപ്പാ കത്തില്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ കത്ത്, മോണ്‍സിഞ്ഞോര്‍ ഇല്‍ജിത് തര്‍ജമ ചെയ്തു എല്ലാവര്‍ക്കും വേണ്ടി വായിച്ചു. വികാരിയത്തിലെ അംഗങ്ങളായ യുവജനങ്ങള്‍ക്ക് പരസ്പരം കണ്ടുമുട്ടുവാനുള്ള വലിയ ഒരു അവസരമാണിതെന്ന് ബിഷപ്പ് പറഞ്ഞു.
നിരവധി നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച അനറ്റോലിയ വികാരിയത്തിലെ അംഗങ്ങളോട് ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം അടുപ്പം പ്രകടിപ്പിച്ചിരുന്നതായും, യുവജനങ്ങളുടെ ഈ സംഗമത്തിന് ഒരു എഴുത്തു വഴി പരിശുദ്ധ പിതാവ് കാണിച്ച പിതൃവാത്സല്യത്തിന് എല്ലാവരും കടപ്പെട്ടിരിക്കുന്നതായും മോണ്‍സിഞ്ഞോര്‍ കൂട്ടിച്ചേര്‍ത്തു. പാപ്പായോടുള്ള നന്ദിസൂചകമായി യുവജനങ്ങളും ഒരു എഴുത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും, അധികം താമസിയാതെ ആ എഴുത്ത് കൈമാറുമെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം അനുഭവിക്കാന്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം, തങ്ങള്‍ക്ക് ശക്തി പകരുന്നതായി യുവജനങ്ങള്‍ കത്തില്‍ രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികളായി, സ്വന്തം നാടുപേക്ഷിച്ചുപോകുവാന്‍ വിധിക്കപെട്ട തുര്‍ക്കിയിലെ യുവജനങ്ങള്‍ക്ക് ജീവിതലക്ഷ്യം കൈവരിക്കുവാന്‍ അവരെ സഹായിക്കുക എന്നതാണ് വികാരിയത്തിന്റെ പ്രധാന അജപാലനശുശ്രൂഷയെന്നും അദ്ദേഹം പങ്കുവച്ചു.
Leave a Comment
Your email address will not be published. Required fields are marked with *