Follow Us On

13

March

2025

Thursday

മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു

മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമായ മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര ഫ്രാന്‍സിസ് പാപ്പായെ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു.

പാപ്പായെ സന്ദര്‍ശിച്ചശേഷം, വത്തിക്കാന്‍ കാര്യാലയത്തിലും കൂടിക്കാഴ്ചകള്‍ നടത്തി. ചര്‍ച്ചയില്‍, പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ ചില വശങ്ങള്‍, പ്രത്യേകിച്ച് ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍പരിശീലനം എന്നീ മേഖലകളില്‍ കത്തോലിക്കാ സഭയുമായുള്ള സഹകരണവും എടുത്തുപറയപ്പെട്ടു.

പ്രാദേശികവും, അന്തര്‍ദേശീയവുമായ പല വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെട്ട അവസരത്തില്‍, ജനങ്ങള്‍ക്കിടയില്‍ സംവാദവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. ഏകദേശം ഇരുപതു ദശലക്ഷത്തോളം ആളുകളാണ് മലാവിയില്‍ താമസിക്കുന്നത്. 2020 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ലാസറസ് ചക്വേര രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?