Follow Us On

21

November

2024

Thursday

വധശിക്ഷ നീതി നടപ്പാക്കുന്നില്ല, മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വധശിക്ഷ നീതി നടപ്പാക്കുന്നില്ല,  മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിരവധി നിരപരാധികളായ ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും, അവ നീതി നിര്‍വഹിക്കുന്നതിനുപകരം, പ്രതികാരബോധം വളര്‍ത്തുന്നുവെന്നും, അത് നമ്മുടെ പരിഷ്‌കൃത സമൂഹങ്ങളുടെ ജീവിതത്തിനു അപകടകരമായി മാറുന്നുവെന്നും മാര്‍പാപ്പാ.
തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപെട്ട തടവുകാര്‍ക്ക് ആത്മീയ പരിപാലനശുശ്രൂഷ നടത്തുന്ന 72 വയസുകാരനായ, ദാലെ രചിനെല്ല രചിച്ച, ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യാനി. വിധിക്കപ്പെട്ടവരോടുള്ള എന്റെ പ്രതിബദ്ധത’ എന്ന ഗ്രന്ഥത്തിനു ഫ്രാന്‍സിസ് പാപ്പാ രചിച്ച ആമുഖത്തിലാണ് ഇങ്ങനെ പറയുന്നത്.

1998 മുതല്‍ ഫ്‌ലോറിഡയിലെ ചില തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു ആത്മീയ സ്വാന്തനം നല്‍കിക്കൊണ്ട് അജപാലനശുശ്രൂഷ നടത്തുന്ന 72 കാരനായ ദാലെ രചിനെല്ല രചിച്ച, ഈ ഗ്രന്ഥം വത്തിക്കാന്‍ പ്രസാധകസമിതിയാണ് പ്രസിദ്ധീകരിക്കുന്നത്. രചിനെല്ല, തന്റെ സഹധര്‍മ്മിണി സൂസനുമൊപ്പമാണ് ഈ അജപാലനസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

നമ്മുടെ പദ്ധതികളെയും, അഭിലാഷങ്ങളേയും, കാഴ്ചപ്പാടുകളെയും വിപ്ലവകരമായി മാറ്റിക്കൊണ്ട്, നമ്മുടെ അസ്തിത്വത്തിനു പുതിയ അര്‍ത്ഥം പ്രദാനം ചെയ്യുന്ന, ജീവിക്കുന്ന ഒരു വ്യക്തിയെയാണ് സുവിശേഷത്തില്‍ നാം കണ്ടുമുട്ടുന്നതെന്നു പാപ്പാ ആമുഖമായി പറഞ്ഞു. ഗ്രന്ഥകര്‍ത്താവ് തന്റെ ജീവിതാനുഭവങ്ങളിലൂടെ വിവരിച്ചിരിക്കുന്ന ഓരോ ജീവിതയാഥാര്‍ഥ്യങ്ങളും, നമ്മുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിക്കുന്നുവെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒരു സാധാരണ ക്രൈസ്തവന്‍ എന്ന നിലയിലും, ഭര്‍ത്താവെന്ന നിലയിലും, പിതാവെന്ന നിലയിലും രചിനെല്ല നല്‍കുന്ന മാതൃകാജീവിതവും, അതുവഴി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ആത്മീയ പിതാവായി മാറിയതിനെയും പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു. അത്മായനായ രെചിനെല്ലയുടെ ജീവിതത്തിലൂടെ , ധാരാളം ആളുകളുടെ ജീവിതത്തില്‍ പ്രകടമായ ദൈവത്തിന്റെ കാരുണ്യം, മനുഷ്യത്വ രഹിതമായ വധശിക്ഷയ്ക്കു പകരം, ക്ഷമയുടെ പാഠം നമുക്ക് നല്‍കുന്നുവെന്നും പാപ്പാ ആമുഖത്തില്‍ കുറിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?