Follow Us On

21

November

2024

Thursday

ഹിറ്റ് പോഡ്കാസ്റ്റ് എക്‌സോര്‍സിസ്റ്റ് ഫൈല്‍സ് രണ്ടാം സീസണ്‍ ആരംഭിച്ചു

ഹിറ്റ് പോഡ്കാസ്റ്റ് എക്‌സോര്‍സിസ്റ്റ് ഫൈല്‍സ് രണ്ടാം സീസണ്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍ ഡിസി:  ആപ്പിളിലും സ്പോട്ടിഫൈയിലും 2023-ന്റെ ഭൂരിഭാഗം സമയത്തും മികച്ച ആദ്യ പത്ത് പോഡ്കാസ്റ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന എക്‌സോര്‍സിസ്റ്റ് ഫൈല്‍സിന്റെ സീസണ്‍ 2 പുറത്തിറങ്ങി.റയാന്‍ ബെഥിയയും ഫാ. കാര്‍ലോസ് മാര്‍ട്ടിന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന എക്‌സോര്‍സിസ്റ്റ് ഫൈല്‍സ്  കത്തോലിക്കാ പുരോഹിതനും ഭൂതോച്ചാടകനുമായ ഫാ. മാര്‍ട്ടിന്‍സിന്റെ കേസ് ഫയലുകളുടെ നാടകീയ ശ്രാവ്യ പുനരാവിഷ്‌കാരമാണ്. 2023 ജനുവരിയിലാണ് ഈ പോഡ്കാസ്റ്റ് ആദ്യമായി റിലീസ് ചെയ്യുന്നത്.  3ഡി ബൈനറല്‍ ശ്രാവ്യ അനുഭവമാണ് ഈ പോഡ്കാസ്റ്റിനെ വേറിട്ടതാക്കി മാറ്റുന്നത്.   ഫാ. മാര്‍ട്ടിന്‍സും അദ്ദേഹം ഭൂതോച്ചാടനം നടത്തുന്ന പൈശാചിക പീഡയുള്ള വ്യക്തിയുടെയും ഒപ്പം തങ്ങളും ഭൂതോടച്ചാടനം നടക്കുന്ന മുറിയില്‍  ആയിരിക്കുന്ന പ്രതീതി ത്രിമാന ശബ്ദ ലേയറിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രോതാക്കള്‍ക്ക് ലഭിക്കുന്നു.

ശ്രോതാക്കളെ ഭയപ്പെടുത്തുക അല്ല തങ്ങളുടെ ലക്ഷ്യമെന്നും മനുഷ്യന്റെ സ്വഭാവികമായ ആകാംക്ഷയെ ഉണര്‍ത്തി സാത്താന്‍ ഉണ്ട് എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുകയാണ് ഈ പോഡ്കാസസ്റ്റ് ചെയ്യുന്നതെന്നും റയാന്‍ ബെഥിയ പറഞ്ഞു. എക്‌സോര്‍സിസ്റ്റ് ഫൈല്‍സ് കേവലം ഒരു പോഡ്കാസ്റ്റ് പോലെയല്ല എന്നും  നിരവധി അഭിനേതാക്കളും ഗവേഷണവും നൂറു കണക്കിന് പേജ് സ്‌ക്രിപ്റ്റും ആവശ്യമായ ടിവിഷോ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാത്താനുമായി നടത്തുന്ന ആത്മീയ യുദ്ധം ഒരു യാഥാര്‍ത്ഥ്യമാണ്.സാത്താന്‍ എന്ന യാഥാര്‍ത്ഥ്യത്തെ നിരാകരിച്ചുകൊണ്ട് യേശുവിന്റെ വാക്കുകളെ മനസിലാക്കാനാവില്ല. ഈ പോഡ്കാസ്റ്റ് ശ്രവിച്ച നിരവധിയാളുകള്‍ കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയതായും ബെഥിയ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?