ബ്രിമിംഗ്ഹാം/ഇംഗ്ലണ്ട്: ബ്രിമിംഗ്ഹാമിലെ അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയ ഇസബല്‍ വോഗന്‍ സ്പ്രൂസിനെ രണ്ട് തവണ അറസ്റ്റ ചെയ്തതിന് പരിഹാരമായി 13,000 പൗണ്ട് നല്‍കി വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണില്‍ പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള നടപടികളുമായി യുകെ ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതിനിടെയാണ് യുകെ പോലീസ് 13,000 പൗണ്ട് ഇസബലിന് നഷ്ടപരിഹാരമായി നല്‍കിയത്.
2022 ഡിസംബര്‍ മാസത്തിലാണ് യുകെയിലെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ ഇസബലിനെ അബോര്‍ഷന്‍ കേന്ദ്രത്തിന്റെ പുറത്ത് നിശബ്ദ പ്രാര്‍ത്ഥന നടത്തിയതിന് ആദ്യം അറസ്റ്റ് ചെയ്തത്. അബോര്‍ഷന്‍ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ പെരുമാറുന്നത് തടയുന്ന ഉത്തരവിന്റെ മറവിലായിരുന്നു അറസ്റ്റ്. എന്നാല്‍ ഇസബല്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 2023 ഫെബ്രുവരി മാസത്തില്‍ ഇസബെല്ലിനെ കുറ്റവിമുക്തയാക്കി. എന്നാല്‍ ഇതേ കുറ്റകൃത്യം ആരോപിച്ച് 2023 മാര്‍ച്ച് മാസത്തില്‍ ഇസബെലിനെ വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു. ഇസബെല്‍ വോഗന്‍ സ്പ്രൂസിന്റെ അറസ്റ്റും ജയില്‍വാസവും കര്‍ശനമായ ജാമ്യവ്യവസ്ഥകളും മനുഷ്യാവകാശലംഘനമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ് പോലീസ് നഷ്ടപരിഹാരം നല്‍കിയത്.
നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിനായി പരിശ്രമിക്കുന്നതിലൂടെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കാനുള്ള പ്രതിബദ്ധതയ്ക്ക് വിരുദ്ധമായി യുകെ ഗവണ്‍മെന്റ് പ്രവര്ത്തിക്കുകയാണെന്നുംഗവണ്
Leave a Comment
Your email address will not be published. Required fields are marked with *