Follow Us On

22

December

2024

Sunday

മതാധ്യാപകര്‍ക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രത്യേക പ്രാര്‍ത്ഥന നടത്തി

മതാധ്യാപകര്‍ക്കുവേണ്ടി  ഫ്രാന്‍സിസ് പാപ്പ പ്രത്യേക  പ്രാര്‍ത്ഥന നടത്തി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍, ലോകമെമ്പാടുമുള്ള മതാധ്യാപകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ആശംസകള്‍ അര്‍പ്പിച്ചു. പത്താം പിയൂസ് പാപ്പയുടെ ഓര്‍മ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളില്‍ ആഘോഷിക്കുന്നു. തദവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ, മതാധ്യാപകരെ ഓര്‍ക്കുവാനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം എടുത്തു പറഞ്ഞത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് പാപ്പയുടെ വാക്കുകള്‍ സദസിലുള്ളവര്‍ സ്വീകരിച്ചത്.

‘ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി ആഘോഷിക്കുന്നു. വളരെയധികം സേവനം ചെയ്യുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍പന്തിയില്‍ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂര്‍വം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ , മതാധ്യാപകരെക്കുറിച്ചു നമുക്ക് ചിന്തിക്കാം. കര്‍ത്താവ് അവരെ ധൈര്യമുള്ളവരാക്കുവാനും, അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനും വേണ്ടി അവര്‍ക്കായി നമുക്ക് ഇന്ന് പ്രാര്‍ത്ഥിക്കാം.’ പാപ്പാ പറഞ്ഞു.

പത്താം പീയൂസ് പാപ്പയുടെ മാതൃക അനുസരിച്ച്, ദൈവവചനം ശ്രവിക്കുവാനും, നന്മ പ്രവൃത്തികള്‍ ചെയ്തുകൊണ്ട്, സാക്ഷ്യം വഹിക്കുവാനും എല്ലാവരെയും ഫ്രാന്‍സിസ് പാപ്പ ക്ഷണിച്ചു. പൊതുകൂടിക്കാഴ്ചയുടെ അവസാനം നടത്തിയ തന്റെ പ്രത്യേക പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥനകളുടെ അവസരത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറഞ്ഞത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?