Follow Us On

04

July

2025

Friday

യുവക്ഷേത്ര കോളേജിന് സമീപം മദ്യശാല അനുവദിക്കരുത്

യുവക്ഷേത്ര കോളേജിന് സമീപം മദ്യശാല അനുവദിക്കരുത്
പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജിനോട് ചേര്‍ന്ന് മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം , ജനകീയസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
 യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വാഴയില്‍, ഫാ. ലാലു ഓലിക്കല്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി ബെന്നി തെങ്ങുംപള്ളി, രൂപതാ സെക്രട്ടറി ജിജോ അറക്കല്‍, ട്രഷറര്‍ ജോസ് മുക്കട,എലിസബത്ത് മുസോളിനി, ബെന്നി ചിറ്റേട്ട് എന്നിവര്‍ പ്രസംഗിച്ചു.
കോളേജിന് സമീപം ബാര്‍ തുറക്കാനുള്ള ശ്രമത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും, ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?