Follow Us On

03

February

2025

Monday

സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ

സമാധാനത്തിന്റെ സമ്മാനം ദൈവം നല്‍കട്ടെ: ഫ്രാന്‍സിസ് പാപ്പാ

ലോകത്തിലെ വിവിധയിടങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറഞ്ഞുകൊണ്ട്, പ്രാര്‍ത്ഥിക്കുവാനായി ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ആഗസ്റ്റ് ഇരുപത്തിയെട്ടിന്റെ പൊതുദര്‍ശന വേളയിലാണ് പാപ്പാ ഹൃദയവേദനയോടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചത്. പാലസ്തീന്‍, ഇസ്രായേല്‍, മ്യാന്മാര്‍, ഉക്രൈന്‍, റഷ്യ, കീവ് എന്നീ ദേശങ്ങളെ പേരെടുത്തു പാപ്പാ പരാമര്‍ശിച്ചു.

തന്റെ  കൂടിക്കാഴ്ച്ചയുടെ അവസരങ്ങളിലെല്ലാം ഫ്രാന്‍സിസ് പാപ്പാ ഈ പ്രാര്‍ത്ഥനാഭ്യര്‍ത്ഥനകള്‍ നടത്താറുണ്ട്. കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കുമിടയില്‍ കഴിയുന്ന ജനതയെ പറ്റിയുള്ള പരിശുദ്ധ പിതാവിന്റെ ഉത്കണ്ഠയും വേദനയുമാണ്, ഈ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായി നടത്തുന്നതിന് കാരണം. പല രാജ്യങ്ങളും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയില്‍, ശത്രുതയും, ഏറ്റുമുട്ടലുകളും അവസാനിപ്പിക്കുവാന്‍ സര്‍വ്വശക്തനോട്  പ്രാര്‍ത്ഥിക്കാമെന്നും, കര്‍ത്താവ് സമാധാനമെന്ന സമ്മാനം നമുക്ക് നല്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

ഉക്രൈനില്‍ നിന്നും അഭയാര്‍ഥികളായി എത്തിയവരെ സമരിയക്കാരനടുത്ത കാരുണ്യത്തോടെ സ്വീകരിക്കുകയും, പരിചരിക്കുകയും ചെയ്ത പോളണ്ടിലെ നല്ല ജനതയ്ക്ക് പാപ്പാ നന്ദിയര്‍പ്പിക്കുകയും, ഇനിയും തുടര്‍ന്നും ധാരാളം സേവനങ്ങള്‍ നല്‍കുവാന്‍ അവരെ തിരുക്കുടുംബത്തിന്റെ മാധ്യസ്ഥ്യം സഹായിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?