Follow Us On

09

June

2025

Monday

ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം

ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം

ബെര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാര്‍ത്ഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61-കാരന്‍ മരിച്ചു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റൊരുസംഭവത്തില്‍ ഹെസ്റ്റെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടില്‍, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒരഭയാര്‍ത്ഥി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാര്‍ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേല്‍പിച്ചു. ട്രാഫിക് ലൈറ്റുകള്‍ അവഗണിച്ച് അതിവേഗത്തില്‍ കാറോടിച്ചുവന്നായിരുന്നു പരാക്രമം. ദൈവത്തിന്റെ കല്‍പനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായ അക്രമി പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?