Follow Us On

22

October

2024

Tuesday

ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്

ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക  സന്ദര്‍ശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അടിവരയിട്ടു പറയുന്നു. പാപ്പാ സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോര്‍ലെസ്റ്റെ എന്നീ രാജ്യങ്ങളില്‍ ആസ്‌ത്രേലിയന്‍ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  കാരിത്താസ് ഇന്റര്‍നാഷണല്‍  കോണ്‍ഫെഡറേഷന്റെ ഭാഗമാണ് കാരിത്താസ് ഓസ്‌ട്രേലിയ.

ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതില്‍ കത്തോലിക്കാരായ സഭാ അംഗങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയെ സംഘടന പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. പാപുവ ന്യൂ ഗിനിയയില്‍, ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവരുടെ ഉന്നമനത്തിനായി സംഘടന ഏറെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ചെയ്തിട്ടുണ്ട്. പാപ്പായുടെ സന്ദര്‍ശനം ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമാണെന്നും, ഇത് പ്രത്യാശയുടെ ആഘോഷത്തിന് കാരണമാകുമെന്നും സംഘടനയുടെ വാര്‍ത്താക്കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

വിവിധ അക്രമങ്ങളില്‍നിന്നും രക്ഷപെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയുള്ള അഭയകേന്ദ്രം കാരിത്താസ് ആസ്‌ത്രേലിയയുടെ ഒരു പ്രധാന സംരംഭമാണ്. അതുപോലെ ചെറുകിട വ്യവസായത്തിനുള്ള വായ്പയും, സഹായവും, ലിംഗാധിഷ്ഠിത അക്രമം തടയുന്നതിനുള്ള പരിശീലനവുമൊക്കെ സംഘടന കൊണ്ടുവന്ന മറ്റു പ്രവര്‍ത്തനങ്ങളാണ്.

ഇന്തോനേഷ്യയിലും, ശുദ്ധജല വിതരണത്തിനും, ശൗചാലയ നിര്‍മ്മിതിക്കും സംഘടനാ നല്‍കിയ സംഭാവനകള്‍ വിലമതിക്കത്തക്കതാണ്. ലോകമെമ്പാടുമുള്ള 760,000 ആളുകള്‍ക്കാണ് കാരിത്താസ് ആസ്‌ത്രേലിയ കഴിഞ്ഞ കാലങ്ങളില്‍ സഹായങ്ങള്‍ നല്‍കിയിട്ടുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?