Follow Us On

22

December

2024

Sunday

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.

ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബര്‍ 2ന് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേര്‍ന്നാണ് ജക്കാര്‍ത്തയില്‍വെച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നേഷ്യസ് സുഹാരിയോ പറഞ്ഞു.

രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകള്‍ വഴി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സന്ദേശം ജനങ്ങളിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘വിശ്വാസം, സാഹോദര്യം, അനുകമ്പ’ എന്ന മാര്‍പാപ്പയുടെ സന്ദര്‍ശന പ്രമേയം രാജ്യത്തെ കത്തോലിക്കാ സഭയുടെ ഏകത്വം വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 5 ന് ഗെലോറ ബംഗ് കര്‍ണോ മെയിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഫ്രാന്‍സിസ് പാപ്പ സ്റ്റാമ്പുകള്‍ ആശീര്‍വദിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥനായ ഹുതഗാലുങ് പറഞ്ഞു.

നേരത്തെ 1970ല്‍ നടന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനും 1989ലെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനും പ്രത്യേക സ്റ്റാമ്പുകള്‍ ഇന്തോനേഷ്യ പുറത്തിറക്കിയിരിന്നുവെന്നു ഇന്തോനേഷ്യയിലേക്കുള്ള പേപ്പല്‍ സന്ദര്‍ശനത്തിനായുള്ള കമ്മിറ്റിയുടെ തലവന്‍ ഇഗ്‌നേഷ്യസ് ജോനന്‍ പറഞ്ഞു. ഇന്ന് ജക്കാര്‍ത്തയില്‍ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആറാം തീയതി വരെയാണ് ഇന്തോനേഷ്യ സന്ദര്‍ശനം നടത്തുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?