Follow Us On

13

September

2024

Friday

പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച മരിയന്‍ തീര്‍ഥാടനവും മേരിനാമധാരി സംഗമവും

പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച മരിയന്‍ തീര്‍ഥാടനവും മേരിനാമധാരി സംഗമവും
കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചും മാതൃവേദിയുടെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ചും 47 മുത്തുക്കുടകളും 47 പതാകകളുമേന്തിയാണ് ജപമാല റാലി നടത്തിയത്.
രൂപതയുടെ 13 ഫൊറോനകളിലെ 148 ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രാവിലെ ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ ജപമാല റാലി ആരംഭിച്ചു. രൂപതാ ഫാമിലി അപ്പോസ്തലേറ്റ് മുന്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍ രൂപത മാതൃവേദി പ്രസിഡന്റ്‌മേരിക്കുട്ടി പൊടിമറ്റത്തിന് പതാക കൈമാറി ജപമാല റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.
രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മരിയന്‍ സന്ദേശം നല്‍കി. രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?