Follow Us On

03

July

2025

Thursday

വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണം

വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണം

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വിവിധ സംസ്‌കാരങ്ങളും മതങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്തൊനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മെര്‍ദക്കെ കൊട്ടാരത്തില്‍ ഗവണ്‍മെന്റ് പ്രതിനിധികളെയും നയതന്ത്രവിദഗ്ധരെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ന് നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ മാറ്റുന്നതിനും ജനങ്ങളുടെ ക്ലേശം ദൂരീകരിക്കുന്നതിനുമായി കൂടുതലായി മതാന്തരസംവാദങ്ങളലില്‍ ഏര്‍പ്പെടുവാന്‍ കത്തോലിക്ക സഭ ആഗ്രഹിക്കുന്നതായും പാപ്പ കൂട്ടിച്ചര്‍ത്തു.

വൈവിധ്യത്തിലും ഐക്യത്തോടെ എന്നര്‍ത്ഥം വരുന്ന ദേശീയ മോട്ടോ ഇന്തൊനേഷ്യയുടെ ബഹുമുഖ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. പൊതുതനന്മ ലക്ഷ്യമാക്കി ഗവണ്‍മെന്റ്‌സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കത്തോലിക്ക സഭ ആഗ്രഹിക്കുന്നതെന്നും മറ്റ് മതങ്ങളെ ബഹുമാനത്തോടെയാണ് സഭ കാണുന്നതെന്നും പാപ്പ വ്യക്തമാക്കി. ഇന്തൊനേഷ്യയിലെ ഉയര്‍ന്ന ജനനനിരക്ക് പരാമര്‍ശിച്ച പാപ്പ ഈ കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്തൊനേഷ്യയെ മാതൃകയായും ചൂണ്ടിക്കാണിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?