Follow Us On

16

January

2025

Thursday

ദുരന്തഭൂമിയില്‍ സാന്ത്വനവുമായി മാര്‍ തട്ടില്‍

ദുരന്തഭൂമിയില്‍ സാന്ത്വനവുമായി മാര്‍ തട്ടില്‍
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് സാന്ത്വനവുമായി സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  വിലങ്ങാട് എത്തിയ അദ്ദേഹത്തെ കാണാന്‍ ജാതി-മതഭേദമന്യേ ദുരിതബാധിതര്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയങ്കണത്തില്‍ തടിച്ചുകൂടി.
ജാതി-മത സംസ്‌കാരങ്ങളുടെ മുകളില്‍ മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്ന വേലിക്കെട്ടുകള്‍ പൊളിക്കുന്ന സന്ദര്‍ഭമാണ് പ്രകൃതിദുരന്തങ്ങളെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. ദൈവത്തിന്റെ കരംപിടിച്ച് മനുഷ്യര്‍ പരസ്പരം കരംകോര്‍ത്ത് ഈ ദുരന്തത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെസിബിസി നിര്‍മിക്കുന്ന വീടുകളുടെ കാര്യത്തില്‍ മതം ഒരു പരിഗണാന വിഷയം ആകില്ലെന്നും ഏറ്റവും അര്‍ഹരായവര്‍ക്കു അതു നല്‍കുമെന്നും മാര്‍ തട്ടില്‍ വ്യക്തമാക്കി.
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകരുകയും കൃഷിഭൂമികള്‍ ഒലിച്ചുപോകുകയും ചെയ്ത മഞ്ഞക്കുന്ന്, മഞ്ഞച്ചീളി പ്രദേശങ്ങള്‍ മാര്‍ തട്ടില്‍ സന്ദര്‍ശിച്ചു. മഞ്ഞക്കുന്ന് സെന്റ് അല്‍ഫോസാ ദൈവാലയത്തില്‍വച്ച് ദുരിതബാധിതരെ കേട്ടു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദൈവാലയ വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ എന്നിവര്‍ ദുരന്തത്തിന്റെ ഭീകരത മാര്‍ തട്ടിലിനോടു വിവരിച്ചു.
ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ ഭവനത്തിലെത്തിയ മാര്‍ തട്ടില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉരുള്‍പൊട്ടല്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ച വാളൂക്ക് പ്രദേശങ്ങളും മാര്‍ തട്ടില്‍ സന്ദര്‍ശിച്ചു.
സീറോമലബാര്‍ സഭ ചാന്‍സലര്‍ ഫാ. എബ്രാഹം കാവില്‍പുരയിടം, താമരശേരി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രാഹം വയലില്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോസാ ദൈവാലയ വികാരി ഫാ. ടിന്‍സ് മറ്റപ്പിള്ളില്‍, പാലൂര്‍ സെന്റ് തോമസ് ദൈവാലയ വികാരി ഫാ. ആല്‍വിന്‍ കോയിപ്പുറത്ത്, ഫാ. മാത്യു ചൂരപ്പൊയ്കയില്‍ എന്നിവര്‍ മാര്‍ തട്ടിലിനോട് ദുരന്തം സൃഷ്ടിച്ച നഷ്ടങ്ങളെക്കുറിച്ച് വിശദീകരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?