Follow Us On

08

October

2024

Tuesday

ഒളിമ്പിക്‌സ് വേദിയില്‍ ക്രിസ്തു അവഹേളിക്കപ്പെട്ടോ?

ഒളിമ്പിക്‌സ് വേദിയില്‍  ക്രിസ്തു അവഹേളിക്കപ്പെട്ടോ?

ഡോ. സിബി മാത്യൂസ്
(ലേഖകന്‍ മുന്‍ ഡിജിപിയാണ്).

പാരീസില്‍ നടന്ന 33-ാം ഒളിമ്പിക്‌സ് സമാപിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു. പതിനായിരത്തിലധികം കായികതാരങ്ങള്‍, 206 രാജ്യങ്ങളില്‍നിന്നും തങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും നേട്ടങ്ങള്‍ കൈവരിക്കുവാനുമായി അവിടെയെത്തി. ലോകത്തിന്റെ ശ്രദ്ധ മുഴുവനും പാരീസിലേക്കായിരുന്നു.

അവഹേളനം നിറഞ്ഞ അനുകരണം
ജൂലൈ 26-ന് വര്‍ണശബളവും അത്യന്തം ആകര്‍ഷകവുമായ രീതിയില്‍ ഒരുക്കിയ ജലഘോഷയാത്രയോടെയായിരുന്നു 2024-ലെ പാരീസ് ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം നടന്നത്. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ സെയ്ന്‍ നദിയിലൂടെ ഒഴുകിനീങ്ങിയ ജലഘോഷയാത്രയില്‍ അനേകം യാനങ്ങളെ അണിയിച്ചൊരുക്കിയിരുന്നു. ഏറ്റവും മുന്നിലായി നീങ്ങിക്കൊണ്ടിരുന്ന ജലയാനത്തില്‍ ഒരുക്കിയിരുന്ന നിശ്ചലദൃശ്യം കണ്ടപ്പോള്‍ ലോകം അമ്പരന്നു, പിന്നെ ഞെട്ടിത്തരിച്ചു.

കാരണം, ക്രൈസ്തവര്‍ അതിവിശുദ്ധമായി കാണുന്ന യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ ഹീനവും മ്ലേച്ഛവുമായ രീതിയില്‍ അവഹേളിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്. മധ്യത്തിലായി സ്ത്രീവേഷം ധരിച്ച ഒരു പുരുഷനും അയാളുടെ ചുറ്റിലും വികൃതമായ കോമാളിവേഷം ധരിച്ച മറ്റുചിലരും. ലിയണാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ‘അന്ത്യഅത്താഴം’ എന്ന ചിത്രത്തിന്റെ വികൃതവും അവഹേളനം നിറഞ്ഞതുമായ അനുകരണം.

വഴിതെറ്റുന്ന ‘പുരോഗമന’ ചിന്തകള്‍
ഇതിനെതിരെ പാശ്ചാത്യലോകത്തുനിന്നും രാഷ്ട്രനേതാക്കളുടെ പ്രതിഷേധസ്വരം ഉയര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ വ്യവസായിയായ ഇലോണ്‍ മസ്‌ക് മുതലായവരോടൊപ്പം തുര്‍ക്കിയുടെ പ്രസിഡന്റായ തയ്യിപ് എര്‍ദോഗാനും ഈ അവഹേളനത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. വത്തിക്കാനും ഔദ്യോഗികമായിത്തന്നെ പ്രതിഷേധമറിയിച്ചു.
ഒരുകാലത്ത് ‘കത്തോലിക്കാ സഭയുടെ സീമന്തപുത്രി’ എന്നറിയപ്പെട്ടിരുന്ന ഫ്രാന്‍സില്‍തന്നെയാണ് ഈ അവഹേളനം അരങ്ങേറിയത് എന്നതാണ് വിരോധാഭാസം. ക്രൈസ്തവ മൂല്യങ്ങളെയും വിശ്വാസത്തെയും അവഹേളിക്കുക എന്നത് ‘പുരോഗമന’ ചിന്തയുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ലജ്ജാകരം എന്നു പറയേണ്ടിയിരിക്കുന്നു.

ലോകചാമ്പ്യന്റെ വിശ്വപ്രസിദ്ധ സാക്ഷ്യം
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ നോവാക് ജാക്കോവിച്ച് ഈ അവഹേളനത്തിന് ചുട്ടമറുപടി നല്‍കി. നൂറ് അന്താരാഷ്ട്ര മത്സരങ്ങള്‍ ജയിച്ച ഈ ലോകചാമ്പ്യന്‍ യൂറോപ്പിലെ സെര്‍ബിയ എന്ന രാജ്യത്തുനിന്നുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പെടുന്ന ക്രൈസ്തവനാണ്. ടെന്നീസിന്റെ ഫൈനല്‍ മത്സരത്തിനിടയില്‍ രണ്ടുതവണ അദ്ദേഹം തന്റെ കഴുത്തില്‍ ധരിച്ചിരുന്ന സ്വര്‍ണമാലയില്‍ കോര്‍ത്തിട്ടിരുന്ന കുരിശുരൂപം ഉയര്‍ത്തിക്കാട്ടി, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടുമെന്നറിഞ്ഞുകൊണ്ടുതന്നെ.

മാത്രമല്ല, മത്സരം ജയിച്ചുകഴിഞ്ഞയുടനെ നൂറുകണക്കിന് ക്യാമറകള്‍ തന്നെ വീക്ഷിക്കുന്നുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെ, ടെന്നീസ് കോര്‍ട്ടില്‍ മുട്ടുകുത്തിനിന്നുകൊണ്ട് കുരിശുവരച്ച്, തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിനുമുമ്പാകെ പരസ്യമായി പ്രകടിപ്പിക്കുവാനും തയാറായി.
ക്രൈസ്തവ സമൂഹത്തിനുനേരെ എന്തെങ്കിലും ഭീഷണിയോ ആപത്തോ വരുമ്പോഴൊക്കെ ‘ഞാന്‍ മതേതരത്തിന്റെ വക്താവാണ്’ എന്നു പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുന്ന രാഷ്ട്രനേതാക്കള്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കുംമുന്നില്‍ അദ്ദേഹം സവിശേഷമായ ഒരു മാതൃക കാണിച്ചു.
”മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും” (ലൂക്കാ 12…)

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?