കൊച്ചി: ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ് ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറിയാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. ദേശീയ അധ്യാപക ദിനത്തില്‍ ആര്‍ച്ചുബിഷപ് ബര്‍ണദീന്‍ ബച്ചിനെല്ലി യുടെ 156-ാമത് ചരമ വാര്‍ഷികവും ഛായാചിത്ര പ്രകാശന കര്‍മ്മവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1856-57 കാലഘട്ടത്തില്‍ പള്ളികളെക്കാള്‍ കൂടുതല്‍ പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കുവാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്‌കാരത്തെ കൂടുതല്‍ ജനകീയമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത മഹാമിഷനറിയാ യിരുന്നു വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന പുണ്യ സ്മരണാര്‍ഹനായ ആര്‍ച്ചുബിഷപ് ബര്‍ണദീന്‍ ബച്ചിനെല്ലി എന്ന് ഡോ. ആന്റണി വാലുങ്കല്‍ പറഞ്ഞു.
ജാതിമതഭേദമന്യേ ഏവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തയ്യാറെടുപ്പുകള്‍ നടത്തിയ മഹാനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ആയിരുന്നു ആര്‍ച്ചുബിഷപ് ബച്ചിനെല്ലിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, അല്മായ കമ്മീഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഷാജി ജോര്‍ജ്, കെഎല്‍സിഎച്ച്എ ജനറല്‍ സെക്രട്ടറി ഗ്രിഗറി പോള്‍, അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജയന്‍ പയ്യപ്പിള്ളി, അതിരൂപത ജനറല്‍ മിനിസ്ട്രി കോ-ഓഡിനേറ്റര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, അലക്‌സ് ആട്ടുള്ളില്‍, സി.ജെ പോള്‍, ബേബി തദേവൂസ് ക്രൂസ്, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *