Follow Us On

17

May

2025

Saturday

പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണം: മാര്‍ റാഫേല്‍ തട്ടില്‍ വെറ്റിലപ്പാറ ദൈവാലയം സുവര്‍ണജൂബിലിയില്‍

പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണം: മാര്‍ റാഫേല്‍ തട്ടില്‍  വെറ്റിലപ്പാറ ദൈവാലയം സുവര്‍ണജൂബിലിയില്‍
താമരശേരി: പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണമെന്ന സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. മിഷനിലേക്ക് പോകാന്‍ അല്മായരും തയാറാകണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ പി.ബി ജിറ്റ്‌സ്, ജപ്പാനില്‍ നടന്ന അന്താരാഷ്ട്ര ബധിര വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ച ആല്‍ബിന്‍ സണ്ണി, ദൈവാലയ ശുശ്രൂഷയില്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ സെബാസ്റ്റ്യന്‍ പടിഞ്ഞാറേക്കര എന്നിവരെ ആദരിച്ചു.
രൂപത വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, ഇടവക വികാരി ഫാ. അരുണ്‍ വടക്കേല്‍, ജൂബിലി കണ്‍വീനര്‍ എം.സി. ജോസ്, ട്രസ്റ്റിമാരായ ബിനോയി പുള്ളാശേരി, സേവ്യര്‍ കുരിശുങ്കല്‍, ബിജു കുറ്റിക്കാട്ട്, ലിനോ താന്നിക്കപ്പാറ, പാരീഷ് സെക്രട്ടറി ജോഷി കള്ളികാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?