Follow Us On

07

June

2025

Saturday

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ നാളെ; സമ്മേളനം മാര്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ  നാളെ; സമ്മേളനം മാര്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
ഷൈമോന്‍ തോട്ടുങ്കല്‍
ബിര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ‘THAIBOOSA’ നാളെ (സെപ്റ്റംബര്‍ 21) ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വനിതകള്‍.
 സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാവിലെ എട്ട് മുപ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സമ്മേളനം.
രൂപതയുടെ എല്ലാ ഇടവകകളില്‍നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, വിമന്‍സ് ഫോറം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്സണ്‍, സെക്രട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു. .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?