Follow Us On

30

June

2025

Monday

ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍

ഫാ. മോര്‍ളി കൈതപ്പറമ്പില്‍ ലെയ്‌സണ്‍ ഓഫീസര്‍
കാക്കനാട്: കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപതാംഗവും തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയുമായ ഫാ. മോര്‍ളി കൈതപ്പറമ്പിലിനെ ലെയ്‌സണ്‍ ഓഫീസറായി മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോ മലബാര്‍സഭയ്ക്കായി ഒരു ലെയ്‌സണ്‍ ഓഫീസര്‍ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിയമനം. 2020 മുതല്‍ തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏല്‍പ്പിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?