Follow Us On

23

November

2024

Saturday

കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം

കത്തോലിക്ക കോണ്‍ഗ്രസ് സാമൂഹ്യനീതിയുടെ ശബ്ദമാകണം
കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായ ത്തിന്റെയും സാമൂഹിക  നീതിയുടെയും  ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോ പാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ മാതൃകാപരമായ സേവനം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ സജി ഫിലിപ്പ്, ഡിന്റോ ജോസ് എന്നിവരെ മാര്‍ ജോസ് പൊരുന്നേടം ആദരിച്ചു.
സാജു പുലിക്കോട്ടില്‍ പതാക ഉയര്‍ത്തി. രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ ആമുഖപ്രഭാഷണം നടത്തി. കല്‍പ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപുറം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ.ടോണി പുഞ്ചക്കുന്നില്‍, രൂപതാ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ സജി ഫിലിപ്പ്, മേഖല ഡയറക്ടര്‍ ഫാ. ടോമി പുത്തന്‍പുര, അഡ്വ. ഷീജ, ഡേവി മങ്കുഴ, സുനില്‍ പാലമറ്റം അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, മോളി മാമൂട്ടില്‍, വില്‍സണ്‍ ചേരവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?