Follow Us On

02

February

2025

Sunday

മാര്‍ തോമസ് തറയില്‍ അനുസ്മരണവും കെഎസ്എസ്എസ് സ്ഥാപക ദിനാചരണവും നടത്തി

മാര്‍ തോമസ് തറയില്‍ അനുസ്മരണവും കെഎസ്എസ്എസ് സ്ഥാപക ദിനാചരണവും നടത്തി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണവും സ്ഥാപക പിതാവായ മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-സാമൂഹ്യ സേവന മേഖലകളുടെ ഉന്നമനത്തിനായി മാര്‍ തോമസ് തറയില്‍ പകര്‍ന്ന് നല്‍കിയത് മൂല്യവത്തായ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളുമാണെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു.
സമൂഹത്തിന്റെ സമസ്ഥമേഖലകളെയും സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സാധിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മുഖ്യധാരാവത്ക്കരണത്തിന് വഴിയൊരുക്കുവാന്‍ സാധിച്ചുവെ ന്നത് ഏറെ മാതൃകാപരമായ കാര്യമാണെന്നും മാര്‍ മാത്യു മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു.
കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, അതിരൂപത വികാരി ജനറാള്‍  ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ റവ. ഡോ. തോമസ് ആദോപ്പള്ളില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് കെഎസ്എസ്എസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ മധ്യകേരളത്തിലെ 5 ജില്ലാകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയ സംഘങ്ങളിലൂടെ കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?