Follow Us On

28

December

2024

Saturday

കേള്‍വി സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനം

കേള്‍വി  സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനം
തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ സഭയിലെ കേള്‍വി-  സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനവും എഫ്ഫാത്ത ഫോറത്തിന്റെ ഉദ്ഘാടനവും പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ  വെട്ടുകാട് നടന്നു. ഡോ. ശശി തരൂര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ പുരോഗതിക്കും യശസുയര്‍ത്തുന്നതിനും ഭിന്നശേഷിക്കാര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ അവരര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവരെ അംഗീകരിക്കുന്നുണ്ടോ എന്ന് സമൂഹവും ഭരണകൂടവും ആത്മപരിശോധന ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെആര്‍എല്‍സിബിസി ഫാമിലി കമ്മിഷന്‍ ചെയര്‍മാനും വിജയപുരം രൂപതാധ്യക്ഷനുമായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ അധ്യക്ഷത വഹിച്ചു.  ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യ 71-ാം സ്ഥാനത്തെത്തിയപ്പോള്‍ പാരാലിമ്പിക്‌സില്‍ 18-ാം സ്ഥാനം നേടാനായത് ഭിന്നശേഷിക്കാര്‍ രാജ്യത്തിനു നല്‍കുന്ന സംഭാവന എത്രത്തോളമാണെന്നതിന്റെ തെളിവാണെന്ന് ബിഷപ് തെക്കത്തച്ചേരില്‍ പറഞ്ഞു.
എഫ്ഫാത്ത ഫോറത്തിലൂടെ സ്‌നേഹവും കരുതലും കേള്‍വി- സംസാര പരിമിതര്‍ക്ക് ലഭിക്കുവാനും അവര്‍ ശക്തിപ്പെടുവാനും ഇടയാകട്ടെയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.
കേള്‍വി-സംസാര വെല്ലുവിളി നേരിടുന്നവരില്‍നിന്നുള്ള ഇന്ത്യയിലെ പ്രഥമ പുരോഹിതന്‍ ഫാ. ജോസഫ് തേര്‍മഠത്തെ സമ്മേളനത്തില്‍ ആദരിച്ചു. കെആര്‍എല്‍സിബിസി ഫാമിലി കമ്മിഷന്‍ സെക്രട്ടറി റവ. ഡോ. എ.ആര്‍ ജോണ്‍, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?