തിരുവല്ല: ക്രൈസ്തവ സമൂഹം ശക്തരും ധീരരുമായി മുന്നേറണമെന്നും മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ലോകത്തില്‍ ഐക്യകാഹളം മുഴക്കി പൊതുവിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കണമെന്നും നിയുക്ത ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.
നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെയും നിലയ്ക്കല്‍ സെന്റ് തോമസ് പള്ളിയുടെയും റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നടന്ന വൈദിക -സന്യസ്ത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് വൈസ് ചെയര്‍മാനും മാവേലിക്കര ബിഷപ്പുമായ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലയ്ക്കല്‍ എക്യുമെനിയ്ക്കല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ക്‌നാനായ സമുദായാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ത്തോമ്മാ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണംനടത്തി. സിഎസ്‌ഐ റിട്ട. ബിഷപ് തോമസ് സാമുവല്‍ വേദ പഠനത്തിന് നേതൃത്വം നല്‍കി.
കോട്ടയം – കൊച്ചി ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ, ആഫ്രിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ഈവാനിയോസ് എപ്പിസ്‌കോപ്പ, തിരുവല്ല അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഐസക് പറപ്പള്ളില്‍, ബഥനി സന്യാസി സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ.ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ മദര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി, ജൂബിലി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് തേക്കടയില്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. മാത്യു പുനക്കുളം, റവ.കെ.ഇ ഗീവര്‍ഗീസ്, ട്രസ്റ്റ് ട്രഷറര്‍ ഏബ്രഹാം ഇട്ടിച്ചെറിയാ എന്നിവര്‍ പ്രസംഗിച്ചു.
‘നിലയ്ക്കല്‍ എക്യുമെനിയ്ക്കല്‍ പ്രസ്ഥാനം: മാര്‍ത്തോമ്മാ നസ്രാണി സഭകളുടെയും സമുദായത്തിന്റെയും ഐക്യവും സുവിശേഷ ദൗത്യവും’ എന്ന വിഷയം ഓര്‍ത്തഡോക്‌സ് സഭാ മുന്‍ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ ജോണ്‍ അവതരിപ്പിച്ചു.
ക്‌നാനായ യാക്കോബായ അതിഭദ്രാസനം കല്ലിശേരി മേഖലാ അധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ ചര്‍ച്ചകളില്‍ മോഡറേറ്റര്‍മാരായിരുന്നു. കോട്ടയം അതിരൂപതാ മലങ്കര റീജിയന്‍ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, റവ. സോജി ജോണ്‍ വര്‍ഗീസ്, ഫാ. ജോസഫ് വള്ളമറ്റം, ഏബ്രഹാം മാത്യു, സുരേഷ് കോശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഗായക സംഘം, മാര്‍ത്തോമ്മാ സഭാ വൈദിക ഗായക സംഘം, ഓര്‍ത്തഡോക്‌സ് സഭാ ഗായക സംഘം, സി.എസ്.ഐ സഭാ ഗായകസംഘം, ബഥനി സന്യാസിനികളുടെ ഗായക സംഘം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *