വത്തിക്കാന്‍: 2021 മുതല്‍ കിര്‍ഗിസ്ഥാന്റെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിര്‍ ജാപറോവ് വത്തിക്കാനില്‍ എത്തിഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. പോള്‍ ആറാമന്‍ ശാലയിലെ സ്വീകരണ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫ്രാന്‍സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും ചര്‍ച്ചകള്‍ നടത്തി. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
കര്‍ദിനാള്‍ പരോളിനുമായുള്ള ചര്‍ച്ചാവേളയില്‍, കിര്‍ഗിസ്ഥാനും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ പറ്റി ഇരുവരും സംസാരിച്ചു. ഒപ്പം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രാദേശിക സഭയുമായി പരസ്പരസഹകരണത്തോടെ വിവിധ കാര്യങ്ങള്‍ ചെയ്യുവാനും ധാരണയായി.
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തിര പ്രതിബദ്ധതയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ട്, നിലവിലുള്ള സംഘട്ടനങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചര്‍ച്ചയില്‍ വിഷയമായി.
Leave a Comment
Your email address will not be published. Required fields are marked with *