പാലാ: സമുദായ ഐക്യം നിലനില്‍പ്പിന് അനിവാര്യമെന്നും ഇക്കാരത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹിക ള്‍ക്കായി പാലാ അല്‍ഫോസിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഇഎസ്എ വില്ലേജുകള്‍, മുല്ലപ്പെരിയാര്‍ ഡാം, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ ഇടപെടലുകളെ അദ്ദേഹം ശ്ലാഘിച്ചു.
ഐക്യത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമുദായത്തിന് നിലനില്‍പ്പില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഡോ. ടി.സി തങ്കച്ചന്‍ സമുദായം നേരിടുന്ന വെല്ലുവിളികളെപ്പറ്റി ക്ലാസ് നയിച്ചു.
പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി അധ്യക്ഷത വഹിച്ച യോഗത്തില്‍, റവ. ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, ജോസ് വട്ടുകുളം, ഡോ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, സി.എം ജോര്‍ജ്, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, ജോബിന്‍ പുതിയിടത്തുചാലില്‍, രാജേഷ് പാറയില്‍, എഡ്വിന്‍ പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *