Follow Us On

28

June

2025

Saturday

മുനമ്പം പ്രശ്‌നത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍

മുനമ്പം പ്രശ്‌നത്തിന് അടിയന്തിരമായി ശാശ്വത പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍
മുനമ്പം: ഭരണകൂടങ്ങള്‍ അടിയന്തരമായി ഇടപെട്ട് മുനമ്പം ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. റവന്യൂ അവകാശങ്ങള്‍  പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരത്തിന്റെ ആറാം ദിനത്തില്‍ കെആര്‍എല്‍സിസി അംഗങ്ങള്‍ക്കൊപ്പം പ്രദേശവാസികള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സമരപന്തലിലെത്തിയതായിരുന്നു അദ്ദേഹം.
ഇതൊരു മാനുഷിക പ്രശ്‌നമായി കാണണം. പ്രദേശവാസികളുടെ മാനസിക സംഘര്‍ഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും നീതി നടപ്പിലാക്കണമെന്നും ബിഷപ് ചക്കാലയ്ക്കല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടും വഖഫ് ബോര്‍ഡിനോടും ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സമരസമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ചാന്‍സലര്‍ ഫാ. ഷാബു കുന്നത്തൂര്‍, കെആര്‍ എല്‍സിസി അസോസിയേറ്റ് സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, ജനറല്‍ സെക്രട്ടറി ബിജു ജോസി, വൈസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഫാ. ബിനു മുക്കത്ത്, ഫാ. തോമസ് പഴവക്കാട്ടില്‍, ഫാ. ലിജോ താണിപ്പിള്ളി, അഡ്വ. അജ്ഞലി സൈറസ്, ജെസി ജെയിംസ്, റാണി പ്രദീപ് , പി.ജെ. തോമസ് എന്നിവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?