Follow Us On

15

September

2025

Monday

വഖഫ് ഭേദഗതി; നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശേരി അതിരൂപതാ ജാഗ്രതാസമിതി

വഖഫ് ഭേദഗതി; നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം: ചങ്ങനാശേരി അതിരൂപതാ  ജാഗ്രതാസമിതി
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന കേരള നിയമസഭയുടെ പ്രമേയം പുനഃപരിശോധിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു.വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും സമിതി വിലയിരുത്തി.
നിയമത്തിന്റെ പിന്‍ബലത്തില്‍ പല സ്ഥലങ്ങളിലും നിരവധി ആളുകളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പൊതുസമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജീവിക്കുന്ന മണ്ണില്‍ നിലനില്‍പ്പിനായി പോരാടുന്ന ചെറായി-മുനമ്പം നിവാസികളുടെ രോദനം കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരിഗണിക്കാത്തത് പക്ഷപാതപരവും അപല പനീയവുമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
അതിരൂപതാ കേന്ദ്രത്തില്‍ സമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഡോ. റൂബിള്‍ രാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഡെന്നിസ് ജോസഫ് വിഷയാവതരണം നടത്തി.
അതിരൂപതാ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ മോഡറേറ്ററായിരുന്നു. സെര്‍ജി ആന്റണി, ബിജു സെബാസ്റ്റ്യന്‍, ജോബി പ്രാക്കുഴി, ഡോ. ജാന്‍സിന്‍ ജോസഫ്, അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, റെജി ചാവറ,ടോം ജോസഫ്, ആന്റണി എം.എ, അമല്‍ സിറിയക്, ജോയല്‍ ജോണ്‍ റോയി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?