Follow Us On

23

December

2024

Monday

അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്

അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്
കണ്ണൂര്‍: തടിക്കടവ് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല ഒക്‌ടോബര്‍ 21-ന് ആയിരം ദിവസം പൂര്‍ത്തിയാക്കും. തലശേരി അതിരൂപതയില്‍ത്തന്നെ ആദ്യമായിട്ടാണ് ഒരു ദൈവാലയത്തില്‍ രാവും പകലും മുടങ്ങാതെ ജപമാല നടക്കുന്നത്.
ഓരോ ദിവസവും വിവിധ കുടുംബങ്ങളും വാര്‍ഡുകളും ഈ പ്രാര്‍ത്ഥന ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. 2022-ല്‍ അന്നത്തെ വികാരിയായിരുന്ന ഫാ. ജോയ്‌സ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഖണ്ഡ ജപമാല ഇപ്പോഴത്തെ വികാരി ഫാ. ഷിന്റോ പുലിയുറുമ്പിലിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി 21-ന് തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ പൊതു അഖണ്ഡ ജപമാലയും നാലിന് വിശുദ്ധ കുര്‍ബാനയും നടക്കും. വായാട്ടുപറമ്പ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളി, ഫാ. ജോയ്‌സ് കാരിക്കാത്തടത്തില്‍, ഫാ. ഷിന്റോ പുലിയുറുമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?