Follow Us On

23

December

2024

Monday

ഫാ. അദെയോദാത്തൂസിന്റെ ധന്യപദവി; ഇന്ത്യയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി

ഫാ. അദെയോദാത്തൂസിന്റെ ധന്യപദവി; ഇന്ത്യയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ പ്രഥമ ദൈവദാസനായ ഫാ. അദെയോദാത്തൂസ് ഒസിഡിയെ  ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള ഭാഗമായി രൂപതാതല നാമകരണ നടപടികളുടെ സമാപനമായി. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് ഇന്ത്യയിലെ ചടങ്ങുകള്‍ പൂര്‍ണ്ണമായത്.
നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ യാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്നു.  11 ഫൊറോനകളില്‍ നിന്ന് ബാനറുകളുടെ പുറകില്‍ മാലാഖ കുട്ടികളും മുത്തുക്കുടകളും പേപ്പല്‍ഫ്‌ളാഗുകളും അദെയോദാത്തൂസച്ചന്റെ ജീവിതം വരച്ചുകാട്ടുന്ന ഫ്‌ളോട്ടുകളും അണിനിരന്നു. അലുമ്മൂട് ജംഗ്ഷന്‍വഴി  ബസ്റ്റാന്‍ഡ് കവല വഴി കത്തീഡ്രല്‍ ദൈവാല യത്തില്‍ വിശ്വാസ പ്രഘോഷണയാത്ര സമാപിച്ചു.
കത്തീഡ്രല്‍ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെതാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം രൂപതാ മുന്‍മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ വചന സന്ദേശം നല്‍കി. സാധാരണക്കാരായ വിശ്വാസികളുടെ വിശ്വാസപരമായ കാര്യങ്ങളില്‍ മാത്രമല്ല അവരുടെ ജീവിതങ്ങളില്‍ മാറ്റം വരുത്തിയ വൈദികനാണ് ഫാ. അദെയോദാത്തുസെന്ന് അദ്ദേഹം പറഞ്ഞു.
സൈക്കിളില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വിശ്വാസം പ്രഘോഷിച്ച അദെയോദാത്തൂസച്ചന്‍ എളിമയുടെ മാതൃകയാ ണെന്നും ഡോ. സ്റ്റാന്‍ലി റോമന്‍ പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്,  നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. കിസ്തുദാസ്,  കര്‍മ്മലീത്ത സഭയില്‍ നിന്നും വികാര്‍ പ്രൊവിന്‍ഷ്യള്‍ ഫാ.ഫ്രാന്‍സിസ് ചിറ്റുപറമ്പില്‍, അല്മായ കര്‍മ്മലീത്ത സഭ ഡെലിഗേറ്റ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ്ജ് എടപ്പുലവന്‍, പ്രൊവിന്‍ഷ്യാള്‍ കൗണ്‍സിലര്‍ ഫാ. ജോസഫ് ചക്കാലക്കുടിയില്‍, വൈസ് പ്രോസ്റ്റുലേറ്റര്‍ ഫാ. കുര്യന്‍ ആലുങ്കല്‍, രൂപതാ ശുശൂഷ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. വി.പി ജോസ്, മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍, മോണ്‍. സെല്‍വരാജ്,  രൂപതാ ചാന്‍സിലര്‍ ഡോ. ജോസ് റാഫേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
തിരുവനന്തപുരത്തെ കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലും മുതിയാ വിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി എന്നിവിടങ്ങളിലും 1927 മുതല്‍ 1968 വരെ ജാതിമത വ്യത്യാ സമില്ലാതെ നടന്നും സൈക്കിളിലും യാത്ര ചെയ്ത് മിഷന്‍ പ്രവര്‍ത്തനം നടത്തിയ കര്‍മ്മലീത്ത മിഷണറിയാണ് അദെ യോദാത്തൂസച്ചന്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘പുണ്യാളനച്ചന്‍’ എന്നും ‘തലമുറകളുടെ സംരക്ഷകന്‍’ എന്നും ‘മുതിയാവിള വല്യച്ചന്‍’ എന്നുമൊക്കെ ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. 1968-ലാണ് ഫാ. അദെയോദാത്തൂസിന്റെ മരണം. വഴുതക്കാട് കാര്‍മ്മഹില്‍ ആശ്രമ ദൈവാലയത്തിലാണ് അദ്ദേഹത്തെ സംസ്്കരിച്ചിരിക്കുന്നത്. 2018 ഒക്ടോബര്‍ 20 നാണ് അച്ചനെ ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?