Follow Us On

06

June

2025

Friday

ദൈവ ശബ്ദം ബൈബിള്‍ കണ്‍വെന്‍ഷന്‍; പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി

ദൈവ ശബ്ദം ബൈബിള്‍ കണ്‍വെന്‍ഷന്‍;  പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി
തൃശൂര്‍: തൃശൂര്‍ ശക്തന്‍തമ്പുരാന്‍ മാര്‍ക്കറ്റിലെ മീറ്റ് ജീസസ് പ്രയര്‍ ടീം ഒരുക്കുന്ന 31-ാമത് ദൈവശബ്ദം ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം പുത്തന്‍പള്ളി ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്ത് നിര്‍വഹിച്ചു.
തൃശുര്‍ അതിരൂപത കരിസ്മാറ്റിക്ക് ഡയറക്ടര്‍ ഫാ. റോയ് വേള കൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് കൂത്തുര്‍, ബേബി കളത്തില്‍, ജനറല്‍ കണ്‍വീനര്‍ എം.എ ബാബു എന്നിവര്‍ പ്രസംഗിച്ചു.
നവംബര്‍ 13 മുതല്‍ 17 വരെയാണ് കണ്‍വന്‍ഷന്‍. ഫാ. അബ്രാഹം കടിയാക്കുഴി, സാബു അറുതൊട്ടില്‍ ടീം കണ്‍വന്‍ നയിക്കും. തൃശൂര്‍ അതിരൂതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ സമാപന സന്ദേശം നല്‍കും.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാല് വരെയും, വൈകുന്നേരം അഞ്ച് മുതല്‍ രാത്രി ഒമ്പതുവരെയുമാണ് കണ്‍വന്‍ഷന്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?