Follow Us On

01

February

2025

Saturday

ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യന്‍

ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യന്‍
തിരുവല്ല: ജീവിതത്തിലെ സകല മേഖലകളെയും വിശുദ്ധീകരിച്ച ശ്രേഷ്ഠാചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസെന്ന് പത്തനംതിട്ട മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്. കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്ററില്‍ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസിന്റെ മുപ്പതാം അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍, വിട്ടുവീഴ്ചയില്ലാത്തതും അതേസമയം ശാന്തവുമായ സമീപനം പുലര്‍ത്തിയ മാര്‍ ഗ്രിഗോറിയോസിന് അതിലൂടെ മറ്റുള്ളവരുടെ ഹൃദയം കവരുവാനും അവരെ നേര്‍വഴിക്ക് കൊണ്ടുവരുവാനും സാധിച്ചു. സര്‍വസ്പര്‍ശിയായ ശുശ്രൂഷകളായിരുന്നു അദ്ദേഹത്തിന്റേത്; മാര്‍ ഐറേനിയസ് പറഞ്ഞു.
ഇന്ന് ആത്മീയമേഖലകളെ മറ്റുള്ളവരെ തൃപ്തിപ്പെടുത്തുവാന്‍വേണ്ടി സെക്കുലറാക്കാന്‍ ശ്രമിക്കുമ്പോള്‍, സെക്കുര്‍ മേഖലകളെപ്പോലും ആത്മീയതകൊണ്ട് നിറച്ച്, ദൈവരാജ്യവിസ്തൃതിക്കുവേണ്ടി ഉപയോഗിക്കുവാനുള്ള പരിശ്രമം ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് നടത്തി. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് വിശുദ്ധ ജീവിതത്തിന്റെ ഉടമയായിരുന്നുവെന്നത് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം ശുശ്രൂഷ ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ച തനിക്ക് വ്യക്തമായിട്ടുണ്ടെന്നും മാര്‍ ഐറേനിയസ് ചൂണ്ടിക്കാട്ടി. മലങ്കര കത്തോലിക്കാ സഭയുടെയോ ക്രൈസ്തവ സഭകളുടെയോ മാത്രമല്ല എല്ലാവരുടെയും പിതാവ് എന്ന നിലയില്‍ സ്ഥാനം പിടിക്കാന്‍ മാര്‍ ഗ്രിഗോറിയോസിന് കഴിഞ്ഞു; മാര്‍ ഐറേനിയസ് പറഞ്ഞു.
ബഥനി മിശിഹാനുകരണ സന്യാസി സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ഗീവര്‍ഗീസ് കുറ്റിയില്‍ ഒഐസി, ബഥനി നവജ്യോതി പ്രൊവിന്‍സ് വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു മൂഴിയില്‍ ഒഐസി, മാര്‍ ഗ്രിഗോറിയോസ് ബഥനി കമ്യൂണിറ്റി സെന്റര്‍ ഡയറക്ടര്‍ ഫാ. ജോഷ്വാ കുറ്റിയില്‍ ഒഐസി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?