Follow Us On

23

December

2024

Monday

ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ അന്തരിച്ചു

ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ അന്തരിച്ചു
കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനും പ്രമുഖ സുവിശേഷകനുമായ ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ (72) അന്തരിച്ചു. ഇന്ന് (ഒക്‌ടോബര്‍ 22) ഉച്ചകഴിഞ്ഞ് 1.30-ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ എട്ടിന് സുഖദ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം 11 ന് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
സുഖത ധ്യാനകേന്ദ്രം ഡയറക്ടര്‍, ട്രിനിറ്റി റിട്ടയര്‍മെന്റ് ഹോം സെക്രട്ടറി, കണ്ടനാട് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക സെക്രട്ടറി, എംജിഒസിഎസ്എം കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍, കണ്ടനാട് ഭദ്രാസന ഓഫീസ് മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മൂവാറ്റുപുഴ അരമന കത്തീഡ്രല്‍, കോലഞ്ചേരി, കീഴുമുറി, കുറിഞ്ഞി, പാമ്പാക്കുട, കായനാട് പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. ഭാര്യ: കായംകുളം പള്ളിനടയില്‍ പരേതയായ സൂസന്‍. മക്കള്‍: ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ (വികാരി, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളി കാരമല കൂത്താട്ടുകുളം), ശേബ (അധ്യാപിക, പാവനാത്മ കോളജ് മുരിക്കാശേരി). മരുമക്കള്‍: പഴന്തോട്ടം മുണ്ടയ്ക്കല്‍ മരിയ, ഇടുക്കി ചേലച്ചുവട് കിഴക്കേടത്ത് കെവിന്‍ ജോര്‍ജ് (കെഎസ്ഇബി കരിമണല്‍).
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?