Follow Us On

24

October

2024

Thursday

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകള്‍ കേരളത്തിലുണ്ടെന്ന്  സര്‍ക്കാര്‍ ഏജന്‍സികള്‍ത്തന്നെ സ്ഥിരീകരണം  നല്‍കിയിരിക്കുന്നത്  ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.
ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാന്‍ ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരില്‍ അടിച്ചമര്‍ത്തപ്പെട്ട ഭീകരവാദശക്തികള്‍ തെക്ക് കേരളത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. നിരോധിത സംഘടനയുടെ കീഴിലുള്ള വിവിധ ട്രസ്റ്റുകളുടെയും ഉപസംഘടനകളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം പുറത്തുവിട്ടപ്പോള്‍ അതിന്റെ പേരുകളും താവളമാക്കിയ സ്ഥലങ്ങളുടെ വിവരണങ്ങളും, അന്തര്‍ദേശീയ സാമ്പത്തിക ഇടപാടുകളും വെളിവായിട്ടുണ്ട്. ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഈ വിഷയങ്ങള്‍ എല്ലാം തമസ്‌കരിക്കുന്ന  സമീപനമാണ്  മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്ന  രാഷ്ട്രീയനേതൃത്വങ്ങള്‍ ഭാവിയില്‍ വലി യ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തുമെന്ന് വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണസംവിധാനങ്ങള്‍, ഉന്നത വിദ്യാഭ്യാസമേഖലകള്‍, തൊഴിലിടങ്ങള്‍, സിനിമ -മാധ്യമ മേഖലകള്‍ തുടങ്ങി ജനങ്ങള്‍ നിരന്തരം ബന്ധപ്പെടുന്ന തലങ്ങളിലെല്ലാം ഇത്തരം ശക്തികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും സാന്നിധ്യവും വളര്‍ച്ചയും നിസാരവല്‍ക്കരിക്കുന്നത് അപകടമാണ്.
പാലസ്തീന്‍ ഐകദാര്‍ഢ്യത്തിന്റെ മറവില്‍ ഭീകരവാദ പ്രസ്ഥാനങ്ങളായ ഹമാസിനും ഹിസ്ബുള്ളക്കും ഹൂതികള്‍ക്കും സിന്ദാബാദ് വിളിക്കുന്ന മത-രാഷ്ട്രീയ ശക്തികള്‍ കേരളത്തില്‍ ദൂര വ്യാപകമായി ദുരന്തം സൃഷ്ടിക്കും.
സാക്ഷരകേരളത്തില്‍ മതവര്‍ഗീയ ചേരിതിരിവുകളില്ലാതെ സമാധാനവും ഐക്യവും പരസ്പര സൗഹാര്‍ദ്ദവും നിലനിര്‍ത്തി ജനങ്ങളുടെ ഭീതിയും ആശങ്കകളും അകറ്റുവാന്‍ കേന്ദ്ര- സംസ്ഥാന രാഷ്ട്രീയ ഭരണനേതൃത്വങ്ങളും മതസാമുദായിക സംവിധാനങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യജീവനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരവാദത്തിനെതിരെ പൊതുസമൂഹം ഉണരണമെന്ന് വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?