തൃശൂര്‍: ഗ്രാമീണ പ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജൂബിലി മിഷന്‍ ‘ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കംകുറിച്ചു. ആധുനിക സൗകര്യങ്ങളുള്ള ഈ മൊബൈല്‍ യൂണിറ്റ് പ്രോജക്ട് സിനിമാ താരം മഞ്ജു വാരിയര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ചടങ്ങില്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍ ആലുക്കാസ്, പോള്‍ ആലുക്കാസ്, ജൂബിലി മിഷന്‍ സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവില്‍. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പില്‍, പ്രോജക്ട് മാനേജര്‍ ഫ്രാങ്കോ പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജീകരിച്ച ‘ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ്’ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു. ഒരേ സമയം ആറ് പേര്‍ക്ക് ചികിത്സ ലഭിക്കു വിധം രൂപകല്‍പ്പന ചെയ്ത് ഈ മൊബൈല്‍ ക്ലിനിക്കില്‍ അടിസ്ഥാന ആരോഗ്യ പരിശോധനകള്‍, രോഗനീര്‍ണയം, രക്തദാനം എന്നിവയ്‌ക്കൊപ്പം, ഇസിജി മെഷിന്‍, മള്‍ട്ടിപാരാ മോണിറ്റര്‍, മറ്റു സ്‌ക്രീനിംഗ് ഉപകരണങ്ങളും സജീകരിച്ചിട്ടുണ്ട്.
ആരോഗ്യ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടിന്റെ സഹായത്തോടെയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവുമായി ബദ്ധപ്പെടുക. 8593841000
















Leave a Comment
Your email address will not be published. Required fields are marked with *