കാഞ്ഞിരപ്പള്ളി: മണിമല ഹോളിമാഗി ഫൊറോന ഇടവകയില്‍ സേവനം അനുഷ്ഠിച്ച വൈദികരും സന്യസ്തരും, ഇടവകയില്‍ നിന്നുള്ള വൈദികരും സന്യസ്തരും ഇടവകയില്‍ ഒന്നിച്ചു കൂടുകയും ചങ്ങനാശേരി അതിരൂപതാധ്യഷന് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹ ബലി അര്‍പ്പിക്കുകയും ചെയ്തു.
മണിമല ഹോളിമാഗി ഫൊറോന ദൈവാലയത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സംഗമം. ദ്വിശതാബ്ദിയുടെ ഭാഗമായി ഓരോ മാസവും വ്യത്യസ്തമായ ആഘോഷങ്ങളാണ് നടന്നുവരുന്നത്.
ഇടവകയില്‍ വികാരിമാരായും അസി.വികാരിമാരായും സേവനം ചെയ്ത വൈദികര്‍ തങ്ങള്‍ സേവനം ചെയ്ത കാലഘട്ടത്തിലെ ഓര്‍മകള്‍ പങ്കുവച്ചു. സന്യസ്തരും സേവനകാലം അനുസ്മരിച്ചതോടെ ഇടവക ജനങ്ങള്‍ക്ക് ആഘോഷപരിപാടി വേറിട്ട അനുഭവമായി.
ഇടവകയുടെ സ്നേഹോപഹാരം ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു സമ്മാനിച്ചു. തുടര്‍ന്ന് ഇടവകയുടെ സ്നേഹ വിരുന്നില്‍ എല്ലാവരും പങ്കെടുത്തു. അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ കളത്തി പറമ്പില്‍ നന്ദി പറഞ്ഞു.
ഒക്ടോബര്‍ മാസത്തെ ആഘോഷം ഏളെ ശ്രദ്ധനേടിയെന്ന് ഇടവക വികാരി ഫാ. മാത്യു താന്നിയത്ത് പറഞ്ഞു. പരിപാടികള്‍ക്ക് ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജോസ് വര്‍ഗീസ് കൂനംകുന്നേല്‍, കൈക്കാരന്മാരായ മനോജ് തോമസ് കോയിപ്പുറം, ജോസ് സി. വര്‍ഗീസ് ചെമ്മരപ്പള്ളി, റ്റി.ജെ എബ്രാഹം തീമ്പലങ്ങാട്ട്, ദൈവാലയ ശുശ്രൂഷി ജോസുകുട്ടി ആലപ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *