കാക്കനാട്: സഭാശുശ്രൂഷകളില്‍ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാര്‍ സഭയുടെ കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
സീറോമലബാര്‍സഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീ ഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങള്‍ നിലകൊള്ളണമെന്ന് അല്മായ നേതാക്കളെ മാര്‍ മഠത്തിക്കണ്ടത്തില്‍ ഓര്‍മിപ്പിച്ചു.
മനുഷ്യജീവനെതിരായി വെല്ലുവിളികള്‍ ഉയരുമ്പോള്‍ അതിനെതിരേ തീക്ഷ്ണതയോടെ പ്രതികരിക്കാനും കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മനുഷ്യമനഃസാക്ഷിയെ ഉണര്‍ത്താനും അല്മായ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും കഴിയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ അംഗം ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. ആന്റണി മൂലയില്‍, സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍, റവ.ഡോ. ലോറന്‍സ് തൈക്കാട്ടില്‍, റവ.ഡോ. ഡെന്നി താണിക്കല്‍, ഫാ. മാത്യു ഓലിക്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയില്‍, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി, ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, പ്രോ-ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *