Follow Us On

22

January

2025

Wednesday

ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?

ജപമാല മാസം കഴിഞ്ഞാലും ജപമാല ചൊല്ലേണ്ട ?

ജോസഫ് ദാസൻ

പാദ്രെ പിയോ പഠിപ്പിച്ച ചില സൂത്രങ്ങളും നമ്മുടെ മുൻ തലമുറയും ചെയ്തിരുന്ന മാർഗങ്ങൾ അറിഞ്ഞാൽ ഈ ആഗ്രഹം നിസാരം പോലെ നിവർത്തിക്കാൻ സാധിക്കും.

ലണ്ടൻ നഗരത്തിന്റെ തിരക്കുകളുടെ മധ്യത്തിൽ വിദ്യാർത്ഥിയായി ജീവിക്കുമ്പോൾ ലൗകീക ഭ്രമങ്ങൾ ഉള്ളവർ പബ്ബിൽ പോകുന്ന വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ ചെയ്തത് ആരുടെയെങ്കിലും വീട്ടിൽ ഒരുമിച്ചു കൂടി രാത്രി മുഴുവൻ നിർത്താതെ ജപമാല ചൊല്ലുക എന്നതായിരുന്നു. ഒറ്റ രാത്രി കൊണ്ട് നമുക്ക് 40 ജപമാലകൾ ചൊല്ലാൻ സാധിക്കും. രാഗിണി ചേച്ചിയും സണ്ണി ചേട്ടനും അനു ചേച്ചിയും ആൻസൽ ചേട്ടനും അനൂപും സോഫിയും അജേഷും സൈമണുമൊക്കെ ഒഴിവുള്ളപ്പോഴൊക്കെ ഞങ്ങളോടൊപ്പം ചേരുമായിരുന്നു. അനൂപിന്റെ വീടിനു സമീപം അദ്ദേഹത്തിന്റെ കൂട്ടുകാർ കുടുംബത്തോടെ വരുമായിരുന്നു. അനൂപ് പിന്നീട് യു കെയിലെ ശാലോം വേൾഡിന്റെ സജീവ പ്രവർത്തകനായി. ഇന്ന് ശാലോമിന്റെ പ്രതിമാസ ഏകദിന അഖണ്ഡ ജപമാലയുടെ പ്രധാന സംഘാടകൻ അനൂപ് ആണ്. പലപ്പോഴും അന്നത്തെ പ്രഭാത സന്ദേശത്തിനായി അദ്ദേഹം എന്നെ വിളിക്കാറുണ്ട്. പിന്നീട് ഞങ്ങളുടെ പല സുഹൃത്തുക്കളും അവർ ജീവിക്കുന്നിടങ്ങളിൽ ഇത് ചെയ്തു തുടങ്ങിയത്രേ !

ലണ്ടനിലേക്ക് വരുന്നതിനുമുമ്പ് ആലപ്പുഴ സോണിൽ മുഴുവനും സഞ്ചരിച്ചു ബെന്നി ജെയിംസ് നോടൊപ്പം മുതിർന്നവരെ സമീപിച്ചു യുവജനങ്ങൾക്കായി 2000 ജപമാല പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കുയർത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് ജീസസ് യൂത്ത് കോഓഡിനേറ്റർ ആയപ്പോൾ ഈ പ്രാർത്ഥനയുടെ ശക്തി തനിക്കു അനുഭവപ്പെട്ടു എന്ന് ബെന്നി ചേട്ടൻ പറഞ്ഞത് ഓർക്കുന്നു. പിന്നീട് ഒരിടവേളയിൽ ദൈവം എന്നെ നാട്ടിലേക്കു അയച്ചപ്പോൾ ഞാൻ ആലപ്പുഴ ജീസസ് യൂത്തിന്റെ ആനിമേറ്റർ ആയി. ആ കാലത്തു മാസത്തിൽ ഒരു weekend ആൺ കുട്ടികൾ നിർത്താതെ ജപമാല ചൊല്ലുന്ന അവസരം ഉണ്ടായി. മാർക്കറ്റ് വാർഡിലെ ഒരു ഒഴിഞ്ഞ വീടും ചില ദേവാലയങ്ങളും പട്ടണത്തിലുള്ള ചില മുതിർന്ന ജീസസ് യൂത്തിന്റെ ഭവനങ്ങളും ഞങ്ങൾ ഒരുമിച്ചു കൂടുന്ന ഇടമായിരുന്നു. കൊന്ത ബോയ്സ് എന്ന് ഞങ്ങൾ അവരെ വിളിച്ചു. മൈതാനങ്ങളിൽ സൊറ പറയാൻ കൂടുമ്പോൾ ഒരു കൊന്ത ചൊല്ലിയ ശേഷം സൊറ എന്നതും അവരുടെ രീതി ആയിരുന്നു. കള്ളും കഞ്ചാവും ഒക്കെ എന്ത് ? യഥാർത്ഥ ആത്മീയതയെക്കാൾ യുവാക്കളെ ലഹരിപിടിപ്പിക്കാൻ കഴിവുള്ള ഒന്നുമില്ല. എന്നാൽ ആത്മീയ ലഹരിയോ അവരെ സമാധാനത്തിലാക്കുകയും നേർവഴിക്കു നടക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യും

ഇതൊന്നും അറിയാതെയാണ് യുവാക്കളുടെ ഇടയിൽ പ്രവർത്തിക്കുന്ന ചിലർ പന്തുകളിപ്പിച്ചും കിളിമാസ് കളിപ്പിച്ചും പള്ളിയിൽ കയറ്റാൻ നോക്കുന്നത്. അതൊക്കെ എത്ര പ്രയാസം. പന്ത് കളിക്കുന്നത് വളരെ നല്ലതെങ്കിലും അതിനു ശേഷം കുട്ടികൾ പൊടിയും തട്ടി വീട്ടിൽ പോകും. ആത്മീയത അന്വേഷിക്കുന്ന കുട്ടികളാണ് യഥാർത്ഥത്തിൽ ലഹരിയിലേക്കു തിരിയുന്നതെന്നു എത്രപേർക്കറിയാം. ആദ്യം ആത്മീയ ലഹരി പകർന്ന ശേഷം പന്ത് കളിപ്പിക്കുന്നതാണ് എളുപ്പം എന്ന് നിരവധി തവണ ഈശോ തെളിയിക്കുന്നത് ഞാൻ കൂടെ നടന്നു കണ്ടിട്ടുണ്ട്. അൽപ വിശ്വാസികൾ ഇരുട്ടിൽ തപ്പുന്നു.

പാദ്രെ പിയോ പറഞ്ഞ മാര്ഗങ്ങള് ഉൾപ്പെടെ ജപമാല കൂടുതൽ ചൊല്ലാൻ സഹായിക്കുന്ന ഒരു വിഡിയോ
https://youtu.be/DvG2JNJ2ShM

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?