Follow Us On

06

August

2025

Wednesday

പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍
മുനമ്പം: പാലക്കാട് രൂപത മുനമ്പം ജനതയ്‌ക്കൊപ്പമാണെന്നും മുനമ്പത്തിന്റെ ആകുലതകള്‍ മുഴുവന്‍കേരളം മുഴുവന്റെയുമാണെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മുനമ്പം സമരവേദിയില്‍ പാലക്കാട് രൂപതയുടെ ഐകദാര്‍ഢ്യം അറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം ജനത വേദനിക്കുമ്പോള്‍ പാലക്കാടന്‍ ജനതയ്ക്ക് വേദനിക്കാതിരിക്കാനാവില്ല. ഇവിടത്തെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എല്ലാവര്‍ക്കും കടമയുണ്ട്.
മുനമ്പത്തുള്ളവര്‍ രാഷ്ട്രീയത്തിന്റെയോ നിക്ഷിപ്ത താല്പര്യങ്ങളുള്ള ആരുടെയെങ്കിലുമൊക്കെയോ ഗൂഢാ ലോചനയ്ക്ക് ഇരകളാകാന്‍ അനുവദിക്കില്ല. ഒരുതരത്തിലുള്ള മതപരമായ ദ്രുവീകരണവും മുനമ്പം സമരത്തിന്റെ ലക്ഷ്യമല്ലെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് ഈ സമരം. ഇവിടെ നുഴഞ്ഞുകയറാനോ കസേര ഉറപ്പിക്കുവാനോ അവസരം ഒരുക്കലല്ല സമരവേദി. കാലങ്ങളായി കുടിയിറക്ക് ഭീഷണിയുടെ  നടുവിലുള്ള ഇവിടുത്തെ ജനതയുടെ ആശങ്കകള്‍ അധികാരികള്‍ കാണേണ്ടതുണ്ടെന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?