Follow Us On

10

January

2026

Saturday

ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രിയുടെ പ്രസ്താവന അപലപനീയം

ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രിയുടെ  പ്രസ്താവന അപലപനീയം
തൃശൂര്‍: മുനമ്പം പ്രദേശവാസികള്‍ നടത്തുന്ന ധാര്‍മിക സമരത്തെ പിന്തുണച്ച ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍.
സംസ്ഥാനത്തെ ക്രൈസ്തവ ജനസമൂഹത്തെ ഉള്‍ക്കൊള്ളുന്ന, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തേണ്ട ഭരണഘടനാ പരമായ ഉത്തരവാദിത്വമുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മന്ത്രി തന്നെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് കടുത്ത ഉത്ക്കണ്ഠ ഉളവാക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മുനമ്പം പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന വോട്ട് ബാങ്ക്പ്രീണന രാഷ്ട്രീയം അപകടകരമാണ്. പ്രശ്‌നപരിഹാരത്തിന് അടിയന്തിരമായി മുന്‍കൈയെടുക്കേണ്ട സംസ്ഥാന ഭരണകൂടം സ്വീകരിക്കുന്ന ആത്മാര്‍ത്ഥ രഹിതമായ സമീപനവും വിവാദ ഭൂമിയിലുള്ള അവകാശവാദത്തില്‍ നിന്നും പിന്മാറാത്ത വഖഫ് ബോര്‍ഡിന്റെ നിലപാടും കേരളത്തിലെ പൊതുസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്.
തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ബിജു കുണ്ടുകുളം മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് വല്ലൂരാന്‍, മോണ്‍. ജോസ് കോനിക്കര, അതിരൂപത ചാന്‍സലര്‍ റവ. ഡോ. ഡൊമിനിക് തലക്കോടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, എല്‍സി വിന്‍സന്റ്, എ.ഡി ഷാജു എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?